തെന്നിന്ത്യയുടെ ലേഡീസ് സൂപ്പർസ്റ്റാർ നയൻതാരയുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ തേടാറുണ്ട്. തെന്നിന്ത്യൻ ചിത്രങ്ങളുടെ കരുത്തുറ്റ സ്ത്രീ എന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയെടുത്തത്. അഭിനയജീവിതം ഏതൊരാളെയും സിനിമ കഥപോലെ വിസ്മയിപ്പിക്കുന്നതാണ്. അങ്ങനെ തന്നെയാണ് നയൻതാരയും പ്രേക്ഷക മനസ്സുകൾക്കിടയിൽ ഇടം പിടിച്ചത്.
ബോക്സ് ഓഫീസിൽ വിജയങ്ങൾ കൊയ്തെടുക്കുമ്പോഴും വ്യത്യസ്തമായ ചിത്രങ്ങൾക്ക് കൈ കൊടുക്കാൻ നയൻതാര മറന്നിരുന്നില്ല. അതാണ് താരത്തിന്റെ കരിയറിലെ വിജയരഹസ്യവും. തെന്നിന്ത്യയിൽ ഇന്ന് ഒരു നടിക്ക് സിനിമയെ മുഴുവനായി ചുമലിൽ ഏറ്റാൻ കഴിയുമെങ്കിൽ അത് നയൻതാരയ്ക്ക് മാത്രമാണ് എന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്.
തോൽവികളും അവർ വളരെ പോസിറ്റീവായാണ് കാണാറുള്ളത്. സംവിധായകനും ഭർത്താവുമായ വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികളുമായി നയൻതാര ഇപ്പോൾ സന്തോഷ ജീവിതം നയിക്കുകയാണ്. കുടുംബജീവിതത്തിൽ പുതിയ ചുവടുവെപ്പുകൾ തുറന്നപ്പോഴും താരം കരീയറിൽ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
ഒരു അഭിമുഖത്തിലൂടെ വിഘ്നേഷ് നയൻതാരയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.12 മണിക്കോ ഒക്കെ താൻ കഴിച്ചു കഴിഞ്ഞാൽ ആ പാത്രങ്ങളൊക്കെ നയൻതാര തന്നെയാണ് ക്ലീൻ ചെയ്ത് വൃത്തിയാക്കി എടുത്തു വയ്ക്കാറുള്ളത്. അതുകഴിഞ്ഞ്മാത്രമേ അവൾ ഉറങ്ങാറുള്ളൂ. ഇതൊരു ചെറിയ വിഷയം ആയിരിക്കും.
വീട്ടിൽ 10 ജോലിക്കാർ ഉണ്ട്.അവരോട് ആരോടെങ്കിലും എണീറ്റ് ജോലി ചെയ്യാൻ പറഞ്ഞാൽ അവരത് തീർച്ചയായും ചെയ്യും. പക്ഷേ അവൾ അവരെക്കൊണ്ട് ചെയ്യിക്കാറില്ല. എല്ലാം തനിയെ ചെയ്യാനാണ് ശ്രമിക്കാറുള്ളത്. ഇത്തരത്തിലുള്ള ഒരുപാട് ചെറിയ കാര്യങ്ങൾ എല്ലാം നയൻതാരയ വളരെ ശ്രദ്ധിക്കാറുണ്ട്. എല്ലാം ചേർത്തുവച്ചു നോക്കുമ്പോൾ നയൻതാര നല്ലൊരു സ്ത്രീയാണ്. അതിനാൽ ഞങ്ങളുടെ ബന്ധം മനോഹരമായി പോകുന്നുവെന്നും വിഘ്നേഷ് പറഞ്ഞു.
The post വീട്ടിൽ 10 ജോലിക്കാരുണ്ട്, എന്നാലും ഞാൻ കഴിച്ച പ്ലേറ്റ് നയൻതാര കഴുകി വെച്ചിട്ടെ ഉറങ്ങുള്ളൂ : ഭാര്യയെ കുറിച്ച് വാചാലനായി വിഘ്നേഷ് appeared first on Viral Max Media.
from Mallu Articles https://ift.tt/ziEP7qm
via IFTTT