പചചമങങ കടചച ഉതതര! ആരധകരട സശയ വറതയയലല : തര കടബതതലകക കഞഞതഥ എതത

നർത്തകിയും നടിയുമായ ഉത്തര ഉണ്ണി പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്. അഭിനേത്രിമാരായ ഊർമിള ഉണ്ണിക്കും സംയുക്ത വർമ്മയ്ക്കു പിന്നാലെയാണ് താരകുടുംബത്തിൽ നിന്ന് ഉത്തര ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് ഉത്തര ഇതിനോടകം തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. ഈയടുത്ത് താരം പച്ചമാങ്ങ കടിച്ചുകൊണ്ട് നിൽക്കുന്ന നിരവധി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. പിന്നാലെ എല്ലാവരും ഗർഭിണിയാണോ എന്ന ചോദ്യവുമായി എത്തിയിരുന്നു.ആരാധകർ സംശയിച്ചത് പോലെ തന്നെ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞു എത്തിയിരിക്കുകയാണ് നടി ഇപ്പോൾ.

നിറവയറിലുള്ള ചിത്രങ്ങൾക്കൊപ്പം ആണ് ഉത്തരേയും ഭർത്താവും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ദൈവാനുഗ്രഹത്താൽ തങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചെന്നും ധീമഹി നിതേഷ് നായർ എന്ന പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത് എന്നും അറിയിച്ചു. ഒരാളുടെ ഉള്ളിലെ ദൈവികതയെ ഉണർത്തുക എന്നതാണ് മകളുടെ പേരിൻറെ അർത്ഥം.

ചിത്രങ്ങൾ പങ്കുവെച്ചതിന്റെ പിന്നാലെ തന്നെ നിരവധി പേരാണ് താരങ്ങൾക്ക് ആശംസങ്ങളുമായി എത്തിയിരിക്കുന്നത്. പേരെന്റ് ഹുഡിലേക്ക് സ്വാഗതം എന്നായിരുന്നു ശില്പ ബാല ഉൾപ്പെടെയുള്ളവർ കമൻറ് നൽകിയത്. ദിവ്യ ഉണ്ണിയും താരകുടുംബത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. ഉത്തരയുടെ ഭർത്താവിൻറെ പേര് നിധേഷ് എന്നാണ്.  ആഡംബര പൂർണമായാണ് താരത്തിന്റെ വിവാഹം നടത്തിയത്.

The post പച്ചമാങ്ങ കടിച്ച് ഉത്തര! ആരാധകരുടെ സംശയം വെറുതെയായില്ല : താര കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തി appeared first on Viral Max Media.



from Mallu Articles https://ift.tt/IC9Xu67
via IFTTT
Previous Post Next Post