ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും എന്ന മീശ മാധവന്‍ സിനിമയിലെ പാട്ടുംപാടി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ ഗായികയാണ് റിമി ടോമി. ഗായിക എന്നതില്‍ ഉപരി മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഒക്കെയാണ് റിമി ടോമി.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നടി ഒരു യൂട്യൂബര്‍ കൂടിയാണ്. യൂട്യൂബില്‍ പാചകവും പാട്ടും ഫിറ്റ്നസ്സും കുടുംബ വിശേഷവുമായി ആണ് റിമി ടോമി മുന്നോട്ടു പോകുന്നത്. വിവാഹമോചിതയായ റിമി ടോമി വീണ്ടും വിവാഹിതയാവാനൊരുങ്ങുന്നുവെന്നതരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ലന്‍ സിനിമാ മേഖലയില്‍ നിന്നുള്ള ആളാണെന്നുമായിരുന്നു വാര്‍ത്തകള്‍.
ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിമി. തന്റെ വിവാഹവാര്‍ത്ത പുറത്തുവന്നതോടെ കോളഉകളുടെ ബഹളമായിരുന്നുവെന്നും കല്യാണമായോ എന്നാണ് പലരും ചോദിച്ചതെന്നും എന്നാല്‍ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും റിമി പറയുന്നു. നമ്മളോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് ഇത്തരം വാര്‍ത്തകള്‍ കൊടുത്തത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും ഇനി വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചാല്‍ അത് താന്‍ തന്നെ അറിയിക്കുമെന്നും ഇപ്പോള്‍ ഇങ്ങനെയൊക്കെ ജീവിച്ചുപോട്ടെയെന്നും താരം പറയുന്നു.
The post റിമി ടോമി വീണ്ടും വിവാഹിതയാവുന്നു, വരന്‍ പ്രമുഖ നടന്‍, വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് താരം appeared first on Mallu Talks.
from Mallu Articles https://ift.tt/sXPFHUR
via IFTTT