ഗായിക, അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, സോഷ്യല്‍ മീഡിയ താരം തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. വിവാഹ മോചന ശേഷം റിമി നടത്തിയ തിരിച്ചുവരവ് പ്രശംസ നേടിയിരുന്നു. താരം രണ്ടാമതും വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന വാർത്ത ഇടക്കാലത്ത് പ്രചരിച്ചിരുന്നു. വിവാഹ വാർത്തയിൽ റിമി അന്ന് നടത്തിയ പ്രതികരണം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
അതേസമയം ഗോസിപ്പ് കോളങ്ങളിലും റിമിയുടെ പേര് ഇടം നേടാറുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു താരം വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്നത്. സിനിമ മേഖലയിൽ നിന്നുമുള്ളൊരാളെ റിമി വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്നാണ് അന്ന് പ്രചരിച്ചത്. വാർത്തകൾ സജീവമായതോടെ റിമി തന്നെ പ്രതികരണവുമായി എത്തി. റിമിയുടെ അന്നത്തെ പ്രതികരണം ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. വാർത്തകൾ മൂലം തനിക്ക് ധാരാളം കോളുകളാണ് വരുന്നതെന്നാണ് റിമി പറഞ്ഞത്. എല്ലാവരും ചോദിക്കുന്നത് കല്യാണം ആയോ എന്നാണെന്നും റിമി പറഞ്ഞു.
എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വാർത്ത പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും റിമി പറഞ്ഞു. തന്നോട് ഒരു വാക്കു പോലും ചോദിക്കാതെയാണ് ആളുകൾ ഈ വാർത്ത പ്രചരിപ്പിക്കുന്നതെന്നും റിമി പറഞ്ഞു. അതേസമയം എന്തെങ്കിലും ഭാവിയിൽ ഉണ്ടാവുകയാണെങ്കിൽ താന് തന്നെ അറിയിക്കാമെന്നും റിമി പറഞ്ഞു. തന്റെ ചാനലിലൂടെയാകും അത് പറയുക എന്നാണ് റിമി അറിയിച്ചത്.
തന്റെ വിവാഹം ഒന്നുമായിട്ടില്ല. ഇപ്പോൾ ഇങ്ങനെ ഒക്കെ ജീവിച്ചു പൊക്കോട്ടെ. ഏറെ പ്രതിസന്ധികൾ അതിജീവിച്ചാണ് ഇന്ന് കാണുന്ന റിമിയിലേക്ക് എത്തിയതെന്നും താരം പറഞ്ഞു. 2008 ലായിരുന്നു റിമിയുടെ വിവാഹം. റോയ്‌സ് ആയിരുന്നു റിമിയുടെ ഭർത്താവ്. ഇരുവരും 2019 ലാണ് പിരിയുന്നത്. ആരാധകരെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു റിമിയുടേത്.
The post എന്തെങ്കിലും ഭാവിയില്‍ ഉണ്ടാവുകയാണെങ്കില്‍ താൻ തന്നെ അറിയിക്കും, തന്റെ ചാനലിലൂടെ അത് പറയും; റിമിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു appeared first on Mallu Talks.
from Mallu Articles https://ift.tt/BQqaNbe
via IFTTT