കുറച്ച് ചുവട് നടക്കുമ്പോൾ തന്നെ തളരുമായിരുന്നു, പക്ഷെ അതൊരു ഭാരമായി തോന്നിയില്ല, തടി കുറച്ചതിനെ കുറിച്ച് സീരിയൽ താരം ദേവി ചന്ദന

ഭാര്യ വീട്ടി പരമ സുഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താര മാണ് ദേവി ചന്ദന. പിന്നീട് നിരവധി ചിത്രങ്ങളിൽ അമ്മയാ യും സഹനടി യായും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ താരത്തിന് സാധിച്ചു. രാക്ഷ സരാജാവ്, നരിമാൻ, കസ്തൂരി മാൻ, വേഷം, തൽസമയം ഒരു പെൺകുട്ടി തുടങ്ങി ഇരുപതോളം മലയാളചിത്രങ്ങളിൽ അഭിനയിച്ച ദേവി ചന്ദന ഒരുകാലത്ത് സ്റ്റേജ് ഷോകളിലെ നിറ സാനിധ്യം കൂടിയായിരുന്നു.

സ്റ്റേജ് പരിപാ ടികളിലൂടെയും കോമഡി ഷോകളിലൂടെയും ഹാസ്യ താരമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു. ചെറുപ്പം മുതലേ നൃത്തമഭ്യസിച്ച താരം നൃത്തധ്യപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരവധി വേദിക ളിൽ നൃത്തം അവത രിപ്പിച്ച് കയ്യടി നേടിയ താരം സിനിമ കൂടാതെ ഇപ്പോൾ ടെലി വിഷൻ പാരമ്പരകളിലും സജീവമാണ്. സ്ത്രീധനം, ഭാര്യ, എന്നി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷ ണം ചെയ്യുന്ന പൗർണമി തിങ്കൾ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. വസന്ത മല്ലിക എന്ന കഥാപാത്രത്തെയാണ് ഇതിൽ താരം ഇതിൽ അവതരിപ്പിക്കുന്നത്.

അഭിന യത്തിൽ സജീവമായ സമയത്തായിരുന്നു ഗായകനായ കിഷോറു മായി താരം വിവാഹിതയാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഒരിക്കൽ വിദേശത്തു വച്ചു നടത്തിയ പ്രോമോ വീഡിയോയ്ക്ക് വേണ്ടിയുള്ള ഷൂട്ടിനിടായിലായിരുന്നു ദേവി ചന്ദന കിഷിറിനെ ആദ്യമായി കാണുന്നത്. പിന്നീട് രണ്ടുപേരും നല്ല സുഹൃത്തുക്കൾ ആവുകയും പിനീട്പ്രണത്തിലാവുകയും കുറച്ചു വർഷങ്ങൾക്കു ശേഷം വിവാഹിതരാവുകയുമായിരുന്നു.

തന്റെ ശരീരത്തെ കുറിച്ചും വണ്ണത്തെക്കുറിച്ചും വിമർശനങ്ങൾ കേൾക്കാറുണ്ട്. പക്ഷെ തടി എനിക്ക് ഇതുവരെ ഭാരമായിട്ട് തോന്നിയിട്ടില്ലെങ്കിലും എന്റെ നൃത്തത്തെ തടി ബാധിച്ചെന്നും അതിനാൽ തടി കുറയ്ക്കാൻ ശ്രമിച്ചുവെന്നും ദേവിചന്ദന പറയുന്നു. കൃത്യമായ വ്യായാമവും പിന്നെ യോഗയുമാണ് തടി കുറയ്ക്കാൻ തന്നെ സഹായിച്ചത്. ഭക്ഷണത്തിന്റെ കാര്യത്തിലും നല്ലപോലെ ശ്രദ്ധിച്ചെന്നും താരം പറയുന്നു. നൃത്തം ചെയ്യാൻ പറ്റാത്ത സമയം ഉണ്ടായിരുന്നു. കുറച്ച് ചുവട് വയ്ക്കുമ്പോൾ തന്നെ തളരുമായിരുന്നു ഇപ്പോൾ തടി കുറച്ചതിന് ശേഷം നന്നായി നൃത്തം ചെയ്യാൻ സാധിക്കുന്നുണ്ടെന്നും ദേവി ചന്ദന പറയുന്നു.

 

View this post on Instagram

 

A post shared by Devi Chandana (@devichandana82)

The post കുറച്ച് ചുവട് നടക്കുമ്പോൾ തന്നെ തളരുമായിരുന്നു, പക്ഷെ അതൊരു ഭാരമായി തോന്നിയില്ല, തടി കുറച്ചതിനെ കുറിച്ച് സീരിയൽ താരം ദേവി ചന്ദന appeared first on Mallu Talks.



from Mallu Articles https://ift.tt/k8lRbND
via IFTTT
Previous Post Next Post