അനു ശ്രീയും വിഷ്ണുവും വേർ പിരിഞ്ഞു എന്ന വാർത്തകൾ അടുത്തിടെ പുറത്തു വന്നി രുന്നു. വീട്ടുക്കാരുടെ എതിർപ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്.
അടുത്തിടെയാണ് അനുശ്രീ ഒരു ആൺ കുഞ്ഞിനാണ് ജന്മം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു. തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിൽ തന്റെ ഭർത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്. ഇതോടെ യാണ് വിവാഹ മോചന വാർത്തകള് ഇടം പിടിച്ചത്. പിന്നാലെ ഇരുവരും ഇതിനെ ശരിവെച്ച് രംഗത്തെത്തുകയും ചെയ്തു. അനുശ്രി സോഷ്യൽ മീഡിയയിൽ സജീവമാണ്.
കള്ളു ഷാപ്പില്‍ പോയി കള്ളു കുടിക്കുന്ന തന്റെ വീഡിയോയാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. പൊതുവെ കള്ള് ഷാപ്പില്‍ പോയി ഭക്ഷണം കഴിക്കുന്ന വീഡിയോകളൊക്കെയാണ് താരങ്ങള്‍ പങ്കുവെക്കാറുള്ളത്. എന്നാല്‍ ഷാപ്പില്‍ പോയി കള്ള് കുടിക്കുക എന്ന പ്രധാന പരിപാടി തന്നെ പിടിച്ചിരിക്കുകയാണ് അനുശ്രീ. ഇതിന്റെ പേരില്‍ താരത്തിന് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും കളിയാക്കലും ലഭിക്കുന്നുണ്ട്. എന്നാല്‍ ആ കമന്റുകള്‍ താന്‍ പ്രതീക്ഷിക്കുന്നതായാണ് അനുശ്രീ പറയുന്നത്.
‘ഞാന്‍ നല്ല അന്തസ്സായി കള്ളു കുടിക്കുന്ന ആളാണ്. പക്ഷെ വീഡിയോയില്‍ ആദ്യമായിട്ടാണ്’ എന്ന് പറഞ്ഞാണ് അനുശ്രീയുടെ കള്ളുകുടി. കൂടാതെ ഷാപ്പിലെ ഭക്ഷണത്തെ കുറിച്ചും, ടെച്ചിങ് കോമ്പിനേഷനെ കുറിച്ചുമെല്ലാം വീഡിയോയില്‍ അനുശ്രീ സംസാരിക്കുന്നുണ്ട്. അതേസമയം വീഡിയോയില്‍ അനുശ്രീ നോണ്‍ വെജ് കഴിക്കുന്നതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാരണം, നേരത്തെ ഒരു അഭിമുഖത്തില്‍ താനൊരു വെജിറ്റേറിയന്‍ ആണെന്ന് അനുശ്രീ പറഞ്ഞിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
The post നല്ല അന്തസ്സായി കള്ളു കുടിക്കും, ഷാപ്പിൽ നിന്നുള്ള വീഡിയോ പങ്കിട്ട് അനുശ്രി, വിമർശനവുമായി സോഷ്യൽ മീഡിയ appeared first on Mallu Talks.
from Mallu Articles https://ift.tt/Uyje5Qw
via IFTTT