മിനിസ്ക്രീനിലും സിനിമയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നുവന്ന നടി നായികയായി സഹ നായികയായി ഒക്കെ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴത്തെ സിനിമ രംഗത്ത് തിളങ്ങാതിരുന്നതിന് കാരണം വ്യക്തമാക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ.
സിനിമയിൽ നായികയായതിനു ശേഷം ചിലർക്ക് ക്യാരക്ടർ വേഷങ്ങൾ ചെയ്യാൻ വിളിക്കാതെയായി എന്ന് പലരും നായിക ആയതുകൊണ്ട് ചെറിയ വേഷങ്ങൾ താനെ ചെയ്യില്ലെന്ന് ഉറപ്പിച്ചിരുന്നുവെന്നും അങ്ങനെ ഒരുപാട് നല്ല വേഷങ്ങൾ നഷ്ടപ്പെട്ടുവെന്നും സാധിക പറയുന്നു.
അതേസമയം സിനിമ മേഖലയിൽ നിന്നു തന്നെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും അഡ്ജസ്റ്റ്മെന്റിനും തയ്യാറാണോ എന്നുള്ള നിരന്തരമായ ചോദ്യങ്ങൾക്കുകൊടുവിലാണ് സിനിമ അവസരങ്ങൾ കുറച്ചതെന്നും പറയുന്നു.ചിലർ വളരെ ഓപ്പണായി തന്നെ അഡ്ജസ്റ്റ്മെറ്റിന് തയ്യാറാണോ എന്ന് ചോദിക്കാറുണ്ട്. പലരോടും മറുപടികൾ പറഞ്ഞു മടുത്തു. ഒടുവിൽ ഇത് തുടർച്ചയായതിന് പിന്നാലെയാണ് സിനിമയിൽ അവസരങ്ങൾ കുറഞ്ഞതെന്നും സാധിക വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾക്കൊക്കെ ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയയിൽ തുറന്നു നിലപാടുകൾ നൽകി മിക്കപ്പോഴും വാർത്തകളും ഇടം പിടിക്കാറുണ്ട്.
The post അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോയെന്ന് ചിലർ ഓപ്പൺ ആയി തന്നെ ചോദിക്കും: അവസരങ്ങളെക്കുറിച്ച് സാധിക വേണുഗോപാൽ appeared first on Viral Max Media.
from Mallu Articles https://ift.tt/Ahesa1d
via IFTTT