ചെറുപ്പമായിരിക്കുന്നുവെന്ന് കേൾക്കാനല്ല, സന്തോഷമായിരിക്കുന്നുവെന്ന് കേൾക്കാനാണിഷ്ടം: മഞ്ജു വാര്യർ

ജനപ്രിയ നായകൻ ദിലീപിന്റെ ഭാര്യ ആയതോടുകൂടി നടി മഞ്ജുവാര്യർ മലയാള സിനിമയോട് വിടപറഞ്ഞ അഭിനേത്രിയായിരുന്നു. മഞ്ജു വാര്യരുടെ തിരിച്ചുവരവ് മലയാളികൾ ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു.

ദിലീപ് മായുള്ള വിവാഹബന്ധം വേർപെടുന്നതോടെ മഞ്ജു അഭിനയരംഗത്ത് സജീവമായി. ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് താരം വമ്പൻ തിരിച്ചുവരവ് നടത്തിയത്. പിന്നീടങ്ങോട്ട് മലയാളവും തമിഴകവും താരത്തെ സ്വീകരിക്കുകയായിരുന്നു. ലേഡീസ് സൂപ്പർസ്റ്റാർ എന്ന പദവിയും ആരാധകർ മഞ്ജുവിന് നൽകി. ഇപ്പോൾ മഞ്ജു മലയാളത്തിലും തെന്നിന്ത്യയിലും   തിരക്കുള്ള നടിമാരിൽ ഒരാളാണ്.

സോഷ്യൽ മീഡിയയിലും വളരെയധികം സജീവമായ മഞ്ജുവാര്യർ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിയെടുക്കാറുണ്ട്. ഇപ്പോഴത്തെ താരം സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. പിങ്ക് കളറിലുള്ള സാരിയിൽ നിറഞ്ഞ പുഞ്ചിരിയോടുകൂടി മഞ്ജു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുമുണ്ട്.

വളരെ ചെറുപ്പം ആയിരിക്കുന്നു എന്ന പ്രശംസകളെക്കുറിച്ച് മഞ്ജു മുമ്പൊരിക്കൽ സംസാരിച്ചിട്ടുമുണ്ട്. സൗന്ദര്യത്തെക്കുറിച്ചുള്ള പ്രശംസകളോട് താൽപര്യമില്ലെന്നാണ് നടി ഒരു അഭിമുഖത്തിൽ പറഞ്ഞത്.  അങ്ങനെ കേൾക്കുന്നതിൽ ഒരു സംതൃപ്തിയും ഇല്ല. ഇതിന് മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞ് വെറുപ്പിച്ചതാണ്. ചെറുപ്പമായിരിക്കുന്നു എന്ന് കേൾക്കാനല്ല, സന്തോഷമായിട്ട് ഇരിക്കുന്നു എന്നാണ് എല്ലാവരും പറഞ്ഞ് കേൾക്കാൻ ഇഷ്ടമെന്നും  താരം പറഞ്ഞിരുന്നു.

The post ചെറുപ്പമായിരിക്കുന്നുവെന്ന് കേൾക്കാനല്ല, സന്തോഷമായിരിക്കുന്നുവെന്ന് കേൾക്കാനാണിഷ്ടം: മഞ്ജു വാര്യർ appeared first on Viral Max Media.



from Mallu Articles https://ift.tt/IJsfKrq
via IFTTT
Previous Post Next Post