ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് അതാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് : ആരാധകന്റെ സ്നേഹം പങ്കുവെച്ച് അഭയ ഹിരൺമയി

പിന്നണിഗാനരംഗത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അഭയ ഹിരൺമയി. നിരവധി സ്റ്റേജ് ഷോകളിൽ അഭയ ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. മ്യൂസിക് ഡയറക്ടറായിരുന്ന ഗോപി സുന്ദറുമായി അഭയ പ്രണയത്തിലായിരുന്നു. 14 വർഷത്തെ ഒരുമിച്ചുള്ള ജീവിതം ഇരുവരും ആഘോഷമാക്കിയിരുന്നു. പക്ഷേ അതിനുശേഷം രണ്ടുപേരും പ്രണയം വേണ്ടെന്നു വയ്ക്കുകയും ചെയ്തു. പിന്നാലെ രണ്ടുവഴിക്കായി.

അതിനുശേഷം അഭയ സംഗീത രംഗത്ത് കൂടുതൽ തിളങ്ങുകയാണ്. ഇപ്പോഴത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. താരത്തിന്റെ വലിയൊരു ആരാധകൻ വരച്ച പെയിൻറിംഗ് ആണ് പങ്കുവെച്ചിരിക്കുന്നത്. ആരാധകന്റെ ചാറ്റ് ബോക്സും അഭയ പങ്കുവെച്ചിട്ടുണ്ട്. താങ്കളെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള ഡിജിറ്റൽ പെയിന്റിങ്ങുകൾ ചെയ്യുന്നത് എന്നുമായിരുന്നു ആരാധകന്റെ കമന്റ്.

തന്നെ ഇത്രയേറെ സ്നേഹിക്കുന്ന പ്രേക്ഷകരോട് നന്ദി അർപ്പിച്ചു കൊണ്ടായിരുന്നു അഭയ പോസ്റ്റ് പങ്കുവെച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരായിരുന്നു പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വലിയൊരു ആരാധക വൃന്ദത്തെ അഭയ സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയെടുത്തത്

ഗോപി സുന്ദറുമായി പ്രണയത്തിലായിരുന്ന സമയത്തിന് താരത്തിന് നിരവധി വിമർശകർ ഉണ്ടായിരുന്നു. കാരണം ഗോപി സുന്ദർ ആദ്യഭാര്യയെ ഉപേക്ഷിച്ചായിരുന്നു അഭയയുമായി പ്രണയത്തിൽ ആയത്. 19-ാമത്തെ വയസ് തൊട്ടാണ് അഭയ ഗോപിയുമായി അടുക്കുന്നത്. പിന്നീട് ഒരുമിച്ചു താമസിക്കുകയായിരുന്നു. ഗോപി സുന്ദർ ഇപ്പോൾ അമൃത സുരേഷിനൊപ്പം ആണ് താമസിക്കുന്നത്.

The post ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് അതാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് : ആരാധകന്റെ സ്നേഹം പങ്കുവെച്ച് അഭയ ഹിരൺമയി appeared first on Viral Max Media.



from Mallu Articles https://ift.tt/hemYWxk
via IFTTT
Previous Post Next Post