മലയാളചലച്ചിത്ര രംഗത്തെ ഒരു സഹനടിയാണ് ചിപ്പി. നിരവതി ടെലിവിഷൻ സീരിയലുകളിലും ചിപ്പി അഭിനയിച്ചിട്ടുണ്ട്. 1992-ൽ പുറത്തിറങ്ങിയ തലസ്ഥാനം ആണ് ആദ്യ ചിത്രം. പിന്നീട് സോപാനം, പാഥേയം, സി ഐ ഡി ഉണ്ണികൃഷ്ണൻ B.A., B.Ed, സ്ഫടികം തുടങ്ങിയ ചിത്രങ്ങളില അഭിനയിച്ചു. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലാണ് ഇപ്പോൾ ചിപ്പി അഭിനയിക്കുന്നത്. ഇപ്പോളിതാ പ്രണയത്തെക്കുറിച്ച് പറയുകയാണ് താരം.
പ്രണയത്തിൻറെ കാര്യം വീട്ടിൽ അറിഞ്ഞ സമയത്ത് നല്ല വിഷയമായിരുന്നു. വീട്ടിൽ ആർക്കും അറിയില്ലായിരുന്നല്ലോ പുള്ളിയെ. സിനിമയിൽ വന്നുള്ള പരിചയം മാത്രമല്ലേ എന്ന നിലപാടായിരുന്നു വീട്ടുകാർക്ക്. എന്നാൽ ഞങ്ങൾ ചാടിക്കേറി വിവാഹം കഴിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വീട്ടിൽ പ്രശ്നമാകും എന്ന് മനസിലായപ്പോൾതന്നെ ഞങ്ങൾ പോയി വിവാഹം കഴിച്ചു.
എൻറെ തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീട് വീട്ടുകാർക്ക് മനസിലായി. ആ സമയത്ത് വിഷയങ്ങൾ ഉണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ അധികം വൈകാതെ തന്നെ വീട്ടിൽ അംഗീകരിച്ചു. ചെയ്തിരുന്ന ഒന്നുരണ്ടു സിനിമകൾ തീർത്തിട്ടായിരുന്നു വിവാഹം. അഭിനയിച്ചിരുന്ന സമയത്തേക്കാളും ഇപ്പോഴാണ് ഞാൻ ആക്റ്റീവ് ആയത്.
The post വീട്ടിൽ പ്രശ്നമായപ്പോൾ തന്നെ ഓളിച്ചോടി വിവാഹം കഴിച്ചു, എന്നാൽ പിന്നീട് പ്രണയം ശരിയായിരുന്നെന്ന് മനസിലായി- ചിപ്പി appeared first on Mallu Talks.
from Mallu Articles https://ift.tt/lkXZabq
via IFTTT