ജീവിതം വീഡിയോ ഗെയിം പോലെ, മുന്നോട്ട് പോവുന്തോറും തടസങ്ങള്‍ കൂടി വരും, അതിനെയെല്ലാം നേരിട്ടാലേ ലക്ഷ്യസ്ഥാനത്ത് എത്താനാകൂ; സൗഭാഗ്യ

ആരാധകരുടെ പ്രിയപ്പെട്ടവരാണ് സൗഭാഗ്യയും താര കല്യാണുമൊക്കെ. അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്. യൂട്യൂബ് ചാനലുമായി സജീവമാണ് താരം. ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ് താനിപ്പോള്‍ കടന്ന് പോവുന്നതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സൗഭാഗ്യ. എല്ലാ കാര്യങ്ങളും നിങ്ങളുമായി പങ്കിടുന്ന ആളാണ് ഞാന്‍. ഇതും നിങ്ങളെ അറിയിക്കാമെന്ന് കരുതി. വീഡിയോ ഗെയിം പോലെയാണ് നമ്മുടെയൊക്കെ ജീവിതം. മുന്നോട്ട് പോവുന്തോറും തടസങ്ങള്‍ കൂടിക്കൂടി വരും. അതിനെയെല്ലാം നേരിട്ടാലേ ലക്ഷ്യസ്ഥാനത്ത് എത്താനാവുകയുള്ളൂ. ഒന്നിന് പുറകെ ഒന്നൊന്നായി പ്രശ്‌നങ്ങളാണ് ജീവിതത്തില്‍.

അമ്മ ആരോഗ്യവതിയാണ്, അധികം പ്രശ്‌നങ്ങളൊന്നുമില്ല. അന്നൊരു പ്രൊസിജീയറുണ്ടായിരുന്നു. അന്ന് തന്നെ വീട്ടിലേക്ക് വന്നിരുന്നു. വാര്‍ത്തകളിലൊക്കെ കാണുന്നത് പോലെ ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ല. അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല എന്നെ അലട്ടുന്നത്. അമ്മയ്‌ക്കൊപ്പം ആശുപത്രിയിലേക്ക് പോവുന്നതും തിരികെ വീട്ടിലേക്ക് വരുന്നതും സൗഭാഗ്യ കാണിച്ചിരുന്നു.

എനിക്കും ഇപ്പോള്‍ കുറച്ച് ആരോഗ്യപ്രശ്‌നങ്ങളൊക്കെയുണ്ട്. അതിന് ഡോക്ടറെ കാണാന്‍ പോയിരുന്നു. ബ്ലഡൊക്കെ ടെസ്റ്റ് ചെയ്തിരുന്നു. ആദ്യമായാണ് ആശുപത്രിയില്‍ തനിച്ച് പോവുന്നത്. കുറേ ഡോക്ടര്‍മാരെ കാണാനുണ്ടായിരുന്നു. ശരിക്കും ലോട്ടറി അടിച്ച പ്രതീതിയാണ് ഇപ്പോഴത്തെ ജീവിതത്തിന്. നാലുവശത്ത് നിന്നും പ്രശ്‌നങ്ങളാണ്. ജീവിതത്തിലെ കാര്യങ്ങളെല്ലാം എന്തിനാണ് വീഡിയോയിലൂടെ കാണിക്കുന്നത് എന്ന ചോദ്യത്തിനും സൗഭാഗ്യ മറുപടിയേകിയിരുന്നു.

എന്റെ വരുമാനത്തിന്റെ പ്രധാന മാര്‍ഗമാണ് ഇത്. കണ്ടന്റ് ക്രിയേഷന്‍ എന്ന് പറയാനാവില്ല. എന്റെ ജീവിതമാണിത്, അതാണ് നിങ്ങളെ കാണിക്കുന്നത്. എല്ലാ കാര്യങ്ങളും നിങ്ങളെ കാണിക്കാനാവില്ലല്ലോ, മറച്ചുവെക്കേണ്ടത് ഞാന്‍ മറച്ചുവെക്കുന്നുണ്ട്. എന്റെ വീഡിയോ കാണാന്‍ ഞാന്‍ ആരേയും നിര്‍ബന്ധിക്കുന്നില്ല. താല്‍പര്യമുണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതിയെന്നാണ് ഞാന്‍ പറയാറുള്ളത്.

The post ജീവിതം വീഡിയോ ഗെയിം പോലെ, മുന്നോട്ട് പോവുന്തോറും തടസങ്ങള്‍ കൂടി വരും, അതിനെയെല്ലാം നേരിട്ടാലേ ലക്ഷ്യസ്ഥാനത്ത് എത്താനാകൂ; സൗഭാഗ്യ appeared first on Mallu Talks.



from Mallu Articles https://ift.tt/ESJspbj
via IFTTT
Previous Post Next Post