ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന സുന്ദരി ആര്? ചർച്ച ചെയ്തു സോഷ്യൽ മീഡിയ

സംഗീതസംവിധായകൻ ഗോപി സുന്ദറുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും സോഷ്യൽ മീഡിയയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഈ അടുത്തായിരുന്നു  ഗോപി സുന്ദറും അമൃത സുരേഷും തമ്മിൽ വേർപിരിഞ്ഞുവെന്ന വാർത്തകളും വൈറലായത്. ആരാധകരുടെ സംശയങ്ങൾക്കൊടുവിൽ താരങ്ങൾ തന്നെ സത്യം പറഞ്ഞു രംഗത്തെത്തുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു അബ്യൂഹങ്ങൾക്ക് മറുപടി നൽകിയത്.അതിനുമുമ്പ് രണ്ടുപേരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് ആരാധകരെ സംശയത്തിന്റെ മുനയിൽ എത്തിച്ചേരുന്നു.

രണ്ടുപേരുടെയും ചിത്രങ്ങൾ പങ്കുവെചെങ്കിലും ഇരുവരും ഒരുമിച്ചുള്ള കമന്റുകളോ ചിത്രങ്ങളോ ഒന്നും പിന്നീട് വന്നിട്ടില്ല. ഇപ്പോഴിതാ ഗോപി സുന്ദർ മറ്റൊരു ആളുടെ കൂടെ ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളും കമന്റുകളും ഒക്കെയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാവുന്നത്. പ്രിയ എന്ന പെൺകുട്ടിയുമൊത്തു നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗോപി സുന്ദറിന്റെ പിറന്നാളിന് പ്രിയക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ ഈ അടുത്ത നാളുകളിലായി ഗോപി സുന്ദർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൊക്കെ പ്രിയയെ ടാഗും ചെയ്തിട്ടുണ്ട്.

ഗായിക അഭയഹിരൺമയു മൊത്തുള്ള പ്രണയബന്ധം വേർപിരിഞ്ഞ തോടുകൂടിയായിരുന്നു ഗോപി സുന്ദർ അമൃത സുരേഷുമായി പ്രണയത്തിലായത്. ഇരുവരും തമ്മിൽ അടുപ്പമായതോടുകൂടി സോഷ്യൽ മീഡിയയിൽ രണ്ടുപേരെയും പറ്റി നിരവധി വാർത്തകളും വന്നിരുന്നു. അമൃത സുരേഷ് ആദ്യം വിവാഹം ചെയ്തത് നടൻ ബാലയെ ആയിരുന്നു. അതിൽ ഒരു മകൾ കൂടിയുണ്ട്. ഗോപി സുന്ദറിനു ആദ്യ വിവാഹത്തിൽ രണ്ടു മക്കളാണ് ഉള്ളത്.

The post ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന സുന്ദരി ആര്? ചർച്ച ചെയ്തു സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/EJfaZsr
via IFTTT
Previous Post Next Post