പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അമൃത സുരേഷുമായുള്ള ലിവിംഗി റിലേഷൻഷി പ്പോടെയാണ് ഗോപി സുന്ദർ വാർത്തകളിൽ ഇടം നേടിയത്. പ്രിയയെ നെഞ്ചോട് ചേർത്തുനിർത്തിയ ഗോപി സുന്ദറിന്റെ ചിത്രം പ്രിയ നായർ പങ്കിട്ടതോടെയാണ് പുത്തൻ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ആരാണ് ആ സുന്ദരി എന്നറിയാൻ ആയിരുന്നു കൂടുതൽ ആളുകൾക്കും താത്പര്യം., ഇടക്ക് ഉസ്താദ് ഹോട്ടലിൽ എത്തിയ ചിത്രവും പ്രിയയെ ടാഗ് ചെയ്തുകൊണ്ട് ഗോപി പങ്കിട്ടിരുന്നു.
ചിത്രം വൈറലായതോടെ കമന്റുകളുടെ എണ്ണവും കൂടി. പ്രിയ ആർട്ടിസ്റ്റാണ് എന്ന് ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തി. എന്നാൽ ഗോപി സുന്ദർ ഡേറ്റിങ്ങിൽ ആണെന്ന തരത്തിലുള്ള പ്രചാരണം ശരിവയ്ക്കുന്ന ഒന്നും അവരുടെ പ്രൊഫൈലിൽ ഇല്ലതാനും. പതിനൊന്ന് ആഴ്ചകൾക്ക് മുൻപുള്ള ഒരു ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടതും. Happy 16 ഗോപ്സ് എന്നാണ് ഗോപി സുന്ദറിന്റെ പിറന്നാളിന് പ്രിയ കുറിച്ചത്.
കഴിഞ്ഞ വർഷം അമൃതയുടെ പിറന്നാൾ ദിനത്തിൽ ഗോപി സുന്ദർ ഫോട്ടോ പങ്കുവെച്ച് ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ ഇത്തവണ താരം മൗനത്തിലായിരുന്നു. മുമ്പത്തെ പോലെ അമൃതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ ഇപ്പോൾ പങ്കുവെക്കാറുമില്ല. ഇതാണ് ആരാധകരിൽ സംശയത്തിന് കാരണമായത്. അമൃതയും ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങൾ സഹോദരി അഭിരാമിയും സ്റ്റോറികളിൽ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ അതും നിലച്ചു. പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് പങ്കുവെച്ച കുറിപ്പിൽ അമൃതയ്ക്ക് അഭിരാമി പ്രചോദനം നൽകുന്നുണ്ട്.
കുറച്ച് നാൾ മുമ്പ് ഗോപി സുന്ദറിന്റെ പിറന്നാൾ ദിനം അമൃത ആഘോഷമാക്കിയിരുന്നു. എന്റെ ബർത്ത്ഡേ ബോയ്ക്ക് 18 തികഞ്ഞു എന്ന ക്യാപ്ഷനോടെ ഒരുമിച്ചുള്ള ചിത്രങ്ങളും ഗായിക പങ്കുവെച്ചു. ഗോപി സുന്ദർ എന്തുകൊണ്ട് ആശംസകൾ അറിയിക്കുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം.
The post പ്രിയയെ നെഞ്ചോട് ചേർത്ത് ഗോപി സുന്ദർ, പുതിയ ആളാണോയെന്ന് സോഷ്യൽ മീഡിയ appeared first on Mallu Talks.
from Mallu Articles https://ift.tt/vV6dp1i
via IFTTT