ഭാര്യ മറിയത്തിന് സ്നേഹത്തിൽ‌ പൊതിഞ്ഞ ഉമ്മ നൽകി പിറന്നാൾ ആശംസകൾ നേർന്ന് ചെമ്പൻ വിനോദ്

ഭാര്യ മറിയം തോമസിന് സ്നേഹത്തിൽ പൊതിഞ്ഞ ഉമ്മയോടൊപ്പം പിറന്നാൾ ആശംസകൾ നേർന്ന് ചെമ്പൻ വിനോദ്. ഹാപ്പി ബർത് ഡേ മൈ ലവ് എന്നായിരുന്നു മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ചെമ്പൻ കുറിച്ചത്. നൈല ഉഷ, സുധി കോപ്പ, ജിനു ജോസ്, ആർജെ മിഥുൻ, ആൻസൺ പോൾ തുടങ്ങി നിരവധിപ്പേരാണ് മറിയത്തിന് ആശംസകൾ നേർന്നെത്തിയത്.

2020ലാണ് ചെമ്പൻ വിനോദും മറിയം തോമസും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. ചെമ്പൻ വിനോദ് നിർമിച്ച ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും മറിയം അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ നഴ്സിന്റെ വേഷത്തിലാണ് മറിയം എത്തിയത്. ഇരുവരുടെയും പ്രായ വിത്യാസം കണക്കിലെടുത്ത് വിവാഹത്തിന് പിന്നാലെ പല വിമർശനങ്ങളും വന്നിരുന്നു.

 

2010 ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകൻ’ എന്ന സിനിമയിലൂടെയായിരുന്നു വിനോദ് അരങ്ങേറുന്നത്. തുടർന്ന് ആമേൻ, ഈമയൗ , ജല്ലിക്കട്ട്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കര നായി മാറുകയാ യിരുന്നു. ദുൽഖർ നായകനാകുന്ന കിങ് ഓഫ് കൊത്തയാണ് ചെമ്പന്റെ പുതിയ ചിത്രം.

The post ഭാര്യ മറിയത്തിന് സ്നേഹത്തിൽ‌ പൊതിഞ്ഞ ഉമ്മ നൽകി പിറന്നാൾ ആശംസകൾ നേർന്ന് ചെമ്പൻ വിനോദ് appeared first on Mallu Talks.



from Mallu Articles https://ift.tt/KNIJnbi
via IFTTT
Previous Post Next Post