പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെ ആയിരുന്നു ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ പുറത്തുവന്നത്. പിന്നാലെ തന്നെ രണ്ടുപേരുടെയും വിവാഹവാർത്തയും പുറത്ത്വിട്ടു.
ഇരുവരുടെയും ആഡംബര പൂർണമായ വിവാഹവും പെട്ടന്നു നടന്നു. പിന്നാലെ താരതമ്പതികൾ പ്രേക്ഷകരുടെ പ്രിയങ്കരരായി. വിവാഹത്തിന് ശേഷം നാലു വർഷക്കാലമായി നസ്രിയ അഭിനേരംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് ഒരു നാളത്തെ തിരിച്ചുവരവിന് ശേഷം താരംബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു.മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ നസ്രിയ ഇപ്പോൾ സജീവമാണ്. അതേസമയം ഫഹദ് ഫാസിലും പാൻ ഇന്ത്യൻ താരമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തെക്കുറിച്ച് പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്. ഇരുവരുടെയും വിവാഹ വാർഷികമാണ് വന്നിരിക്കുന്നത്. രണ്ടുപേരും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്. ഫഹദ് സോഷ്യൽ മീഡിയയിൽ അത്രയ്ക്ക് സജീവമല്ല. നസ്രിയയാണ് ഓരോ വിശേഷങ്ങളും പ്രേക്ഷകർക്കും മുന്നിൽ എത്തിക്കാറുള്ളത്. ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട നായ്ക്കുട്ടിയായ ഓറിയോയെ ചേർത്തുപിടിച്ചാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മലയാള സിനിമയിലെ നിരവധി പ്രമുഖരാണ് താരങ്ങൾക്ക് വിവാഹ വാർഷി വാർഷിക ആശംസകൾ ആയി രംഗത്തെത്തിരിക്കുന്നത്. നിരവധി പേരാണ് താരങ്ങളുടെ പോസ്റ്റിനു താഴെ കമൻറുകൾ നൽകിയിരിക്കുന്നത്.
The post പ്രണയത്തിനും ജീവിതത്തിനും കൂട്ടായി നിന്നവളെ നന്ദി: ഒമ്പതാം വിവാഹ വാർഷികം ആഘോഷിച്ചു നസ്രിയയും ഫഹദും appeared first on Viral Max Media.
from Mallu Articles https://ift.tt/GX3fLy9
via IFTTT