ഞാൻ പോയാലും ചേട്ടൻ ജീവനോടെ ഇരിക്കണം, കരൾ നൽകിയ വ്യക്തിയെ പരിചയപ്പെടുത്തി ബാല

മലയാളികള്‍ക്ക് സുപരിചിതനാണ് ബാല. നിരവധി മലയാള ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത കാലത്ത് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബാല ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്താൻ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ബാല ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്

നിരവധി പേര്‍ നടന് വേണ്ടി കരള്‍ പകുത്ത് നല്‍കാൻ മുന്നോട്ട് വന്നിരുന്നു. ഒടുവില്‍ അതില്‍ നിന്ന് ഏറ്റവും യോജിച്ചൊരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ഇപ്പോഴിതാ തനിക്ക് കരള്‍ പകുത്ത് നല്‍കിയ ആളെ പരിചയപ്പെടുത്തിയിരിക്കുകയാണ് ബാല. ഫിലിം ആര്‍ട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തനിക്ക് കരള്‍ ദാനം ചെയ്ത വ്യക്തിയെ ബാല പരിചയപ്പെടുത്തിയത്.

ജോസഫ് എന്ന വ്യക്തിയാണ് ബാലയ്ക്ക് കരള്‍ പകുത്ത് നല്‍കിയത്. . ഞാൻ പോയാലും ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്ക്ക് മുൻപ് ജോസഫ് ഡോക്ടര്‍മാരോട് പറഞ്ഞത്. ബാലച്ചേട്ടൻ ജീവിച്ചിരുന്നാല്‍ ഒരുപാട് ആളുകള്‍ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് പറഞ്ഞിരുന്നതായി ബാല പ്രസംഗത്തില്‍ സൂചിപ്പിച്ചു.

The post ഞാൻ പോയാലും ചേട്ടൻ ജീവനോടെ ഇരിക്കണം, കരൾ നൽകിയ വ്യക്തിയെ പരിചയപ്പെടുത്തി ബാല appeared first on Mallu Talks.



from Mallu Articles https://ift.tt/fUdZeNS
via IFTTT
Previous Post Next Post