ചുണ്ടോടു ചുണ്ടു ചേർത്തു വച്ച് ഭാര്യയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ജീവ, അങ്ങ് കൊടുക്കു കുമാരേട്ടാ എന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ജീവ ജോസഫും അപർണ തോമസും. അവതാരകരായി കരിയർ തുടങ്ങിയ ഇരു വരും വളരെ പെട്ടെന്ന് തന്നെ വിവാഹിതരായി. ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്അപർണ. അപർണയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് പ്രിയതമൻ സോഷ്യൽ മീഡിയയിൽ പോസ്റ്റും പങ്കിട്ടു

ഇരുവരുടേയും ചുണ്ടോടു ചുണ്ടു ചേർത്ത് ചുംബിയ്ക്കുന്ന ചിത്രങ്ങൾക്കൊപ്പമാണ് ജീവ പിറന്നാൾ ആശംസ പങ്കിട്ടിരിക്കുന്നത്. ബേർത്ത് ഡേ പോസ്റ്റിൽ, അപർണയെ സുട്ടുമണീ എന്നാണ് ജീവ വിളിച്ചിരിക്കുന്നത്. ‘പൊണ്ടാട്ടി’യ്ക്ക് ബേർത്ത് ഡേ ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ആരാധകരും സുഹൃത്തുക്കളും ഏറ്റെടുത്തിരിക്കുകയാണ്.

അപര്‍ണയോടും ജീവയോടും ഉള്ള ഇഷ്ടം അറിയിക്കുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ. ഇന്നെന്റെ ഇരുപത്തിയൊന്‍പതാം പിറന്നാളാണെന്ന് അറിയിച്ച് അപര്‍ണയും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഷഫ്‌ന നസീം, അലീന പടിക്കല്‍, ആര്യ ബഡായി, പൂജിത മേനോന്‍, ദീപ്തി വിധുപ്രതാപ്, ശില്‍പ ബാല തുടങ്ങി നിരവധി സെലിബ്രിറ്റികളും അപര്‍ണയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കമന്റ് ബോക്‌സിലെത്തി.
. സൂര്യ മ്യൂസിക്കിലെ അവതാ രകനായി തിളങ്ങിയ ജീവ തോമസ് പിന്നീട് സരിഗമപ എന്ന റിയാലിറ്റി ഷോയുടെ അവതാ രകനായും കൈയ്യടി നേടിയിരുന്നു. അവതാരക ആയും അഭിനേത്രിയുമായി തിളങ്ങിയിട്ടുള്ള താരമാണ് അപർണ്ണ തോമസ്. ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം.

The post ചുണ്ടോടു ചുണ്ടു ചേർത്തു വച്ച് ഭാര്യയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ജീവ, അങ്ങ് കൊടുക്കു കുമാരേട്ടാ എന്ന് സോഷ്യൽ മീഡിയ appeared first on Mallu Talks.



from Mallu Articles https://ift.tt/R14hnET
via IFTTT
Previous Post Next Post