മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ദയ അശ്വതിക്ക് എതിരെ പരാതിയുമായി ഗായിക അമൃത സുരേഷ് രംഗത്ത് എത്തിയിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അമൃത പരാതി നല്‍കിയത്. പരാതി നല്‍കിയതിന്റെ രേഖകള്‍ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് വാര്‍ത്തയായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ദയ അശ്വതി ഫെയ്‌സ്ബുക്ക് വീഡിയോകളിലൂടെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുകയാണെന്ന് അമൃത സുരേഷ് പരാതിയില്‍ പറയുന്നത്. എന്തുകൊണ്ടാണ് ദയ അശ്വതിക്കെതിരെ പരാതി നല്‍കിയത് എന്ന് വിശദമാക്കിയിരിക്കുകയാണ് സഹോദരി അഭിരാമി ഇപ്പോള്‍.
”ബിഗ് ബോസ് കഴിഞ്ഞ സമയം മുതല്‍ ദയ അശ്വതി വ്യാജ പ്രചരണങ്ങളും അപകീര്‍ത്തി പരമായ വീഡിയോകളും ഇട്ടുകൊണ്ടിരിക്കുകയാണ്. അതൊക്കെ ഒരു കളിയുടെ ഭാഗമാണെന്ന് പറഞ്ഞ് ഞങ്ങള്‍ ആദ്യം ഒഴിവാക്കി. പിന്നീട് അമൃത ചേച്ചിയുടെ സ്വഭാവത്തെ കുറിച്ചെല്ലാം അവര്‍ അസഭ്യം പറഞ്ഞു. അതിനോടൊന്നും ഞങ്ങള്‍ പ്രതികരിച്ചില്ല.”
”ഇപ്പോഴും ദയ അശ്വതി ഇട്ട വീഡിയോയ്ക്കുള്ള മറുപടിയല്ല ഇത്. അതിന് മറുപടി കൊടുക്കാന്‍ താല്‍പര്യമില്ല.അങ്ങനെ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. ഇപ്പോള്‍ കേസ് കൊടുത്തതിന് കാരണം കഴിഞ്ഞ ദിവസം അവര്‍ പങ്കുവെച്ച വീഡിയോ കാരണമാണ്. അച്ഛന്‍ മരിച്ചിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ. അപ്പോഴേക്കും അമൃത സുരേഷ് ഓണം സെലിബ്രേറ്റ് ചെയ്യുന്നു.””കഷ്ടം എന്ന് പറഞ്ഞുകൊണ്ടുള്ളതാണ് അവരുടെ പുതിയ വീഡിയോ. വ്യക്തപരമായി അത് ഞങ്ങളെ വളരെ അധികം വേദനിപ്പിച്ചു. ആ വീഡിയോ കണ്ട ഉടനെ അതിന് താഴെ പോയി ഇത് പാടില്ലെന്ന് പറഞ്ഞ് ഞാന്‍ കമന്റിട്ടിരുന്നു. അതിന് ശേഷം അവര്‍ അത് ഡിലീറ്റ് ചെയ്തു. പക്ഷെ തെളിവ് എന്റെ കൈയ്യിലുണ്ട്.”
”അച്ഛന്റെ വേര്‍പാടിന് ശേഷം ഞങ്ങള്‍ മൂന്നുപേരും അനുഭവിക്കുന്ന അവസ്ഥ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെങ്കിലും അവര്‍ക്ക് മനസിലാക്കാം. എന്റര്‍ടൈന്‍മെന്റ് രംഗത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്ക് ജോലിയുടെ ഭാഗമായി ഇത്തരം ഷൂട്ടുകള്‍ ചെയ്യേണ്ടി വരും. അത് മനസിലാക്കാതെ വ്യക്തിഹത്യ നടത്തുന്നത് സഹിക്കാന്‍ പറ്റില്ല” എന്നാണ് അഭിരാമി പറയുന്നത്.
The post ദയ അശ്വതിക്കെതിരെ അമൃത പരാതി നൽകിയത് എന്തുകൊണ്ടാണ് ? വിശദീകരണവുമായി അഭിരാമി സുരേഷ് appeared first on Mallu Talks.
from Mallu Articles https://ift.tt/yJpDa87
via IFTTT