കേരളത്തിലെ വിവാഹിതർക്ക് സെക്‌സ് എന്താണെന്നതിൽ വ്യക്തമായ ധാരണയില്ല, വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സെക്‌സ്- കനി

തന്റേതായ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടികാണിക്കാത്ത നടിയാണ് കനി കുസൃതി. സംസ്ഥാന അവാർഡ് നേടിയ കനി കഥാപാത്രങ്ങൾക്കു വേണ്ടി എന്തു വിട്ടു വീഴ്ചയ്ക്കും തയാറാകുന്ന അപൂർവം നടിമാരിലൊരാളാണ്. സ്ത്രീ- പുരുഷ ബന്ധവും ലൈംഗികതയെയും കുറിച്ച്‌ കനി കുസൃതി മുമ്പ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്.

കേരളത്തിലെ വിവാഹിതർക്ക് സെക്‌സ് എന്താണെന്നതിൽ വ്യക്തമായ ധാരണയില്ല. വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സെക്‌സ്. എന്നാൽ മുതിർന്നവരോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് മാതാപിതാക്കൾ നൽകുന്നില്ല.

മൂടിവയ്ക്കുന്നത് എന്തും ചെയ്യാനുള്ള ജിജ്ഞാസ കുട്ടികളിൽ ഉണ്ടാക്കും. അതിന് പകരം, ഇന്നതാണ് സെക്‌സ്, ഇന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് തുറന്ന് പറയാൻ മാതാപിതാക്കൾ തയാറാകണം. കേരളത്തിലെ സ്‌കൂളുകളിൽ സെക്‌സ് എജ്യുക്കേഷൻ നടക്കുന്നില്ല. സെക്‌സ് എജ്യുക്കേഷന്റെ അഭാവം കുട്ടികളുടെ വ്യക്തിത്വ വികസനത്തെ ബാധിക്കുന്നു.

ചെറുപ്പത്തിൽ ഞാൻ നാണം കുണുങ്ങിയായിരുന്നു. ഞാൻ ഒരാളുമായി പ്രണയത്തിലായിരുന്നു. അങ്ങനെയാണ് മും ബൈയിൽ എത്തിയത്. മുംബൈയിൽ വച്ചാണ് മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്- കനി കുസൃതി പറഞ്ഞു.

The post കേരളത്തിലെ വിവാഹിതർക്ക് സെക്‌സ് എന്താണെന്നതിൽ വ്യക്തമായ ധാരണയില്ല, വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സെക്‌സ്- കനി appeared first on Mallu Talks.



from Mallu Articles https://ift.tt/GdUigQE
via IFTTT
Previous Post Next Post