ആളുകൾ എന്ത് പറയുന്നു എന്ന് മൈൻഡ് ചെയ്യാറില്ല, എന്റെ മുടിയല്ലാതെ കേരളത്തിന് വേറൊന്നും ചർച്ച ചെയ്യാനില്ലേ, മമ്മൂട്ടി വരെ മുടിയെക്കുറിച്ച് ചോദിച്ചു- പ്രയാഗ മാർട്ടിൻ

ബാല താരമായി സിനിമയിലെത്തിയ താരമാണ് പ്രയാഗ. പാവ, കട്ടപ്പനയിലെ ഋത്വിക്റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ സുപരിചിത യായി പ്രയാ​ഗ മാറി. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്ക പ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാ​ഗ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായി ട്ടായിരുന്നു തുടക്കം. മലയാളത്തിൽ നിന്നും അന്യഭാഷിലേക്കാണ് പ്രയാ​ഗ ഇപ്പോൾ ശ്ര​ദ്ധ കേന്ദ്രീകരിക്കുന്നത്.

മുടി വെട്ടി, കളർ ചെയ്ത പ്രയാഗയെ കണ്ടാൽ തിരിച്ചറിയില്ലെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ ഹെയർ സ്‌റ്റൈലിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രയാഗ നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. ഹിമാചൽ പ്രദേശിൽ യാത്ര പോയ സമയത്താണ് ഇങ്ങനെയൊരു ഹെയർ സ്‌റ്റൈൽ പരീക്ഷിച്ചതെന്നും മെഗാ സ്റ്റാർ മമ്മൂട്ടി വരെ ഈ സ്‌റ്റൈലിനെക്കുറിച്ച് ചോദിച്ചെന്നും പ്രയാഗ പറഞ്ഞു.

ഇപ്പോൾ ചർച്ച മുഴുവൻ പ്രയാഗയുടെ ഹെയർ സ്റ്റൈലിനെ പറ്റിയാണെന്ന് അവതാരക പറഞ്ഞപ്പോൾ കേരളത്തിൽ ആർക്കും വേറെ ഒന്നും ചർച്ച ചെയ്യാനില്ലെന്നാണോ പറയുന്നതെന്ന് പ്രയാഗ ചോദിക്കുന്നു. എന്താണ് എന്റെ മുടി നല്ലതാണെന്ന് പ്രത്യേകം എടുത്ത് പറയുന്നത്. കേരളത്തിൽ എന്റെ മുടി ചർച്ചാവിഷയമായി എന്ന് പറഞ്ഞു, അത് എനിക്ക് ഒട്ടും അംഗീകരിച്ച് കൊടുക്കാൻ പറ്റിയ കാര്യമല്ല.

സത്യം പറഞ്ഞാൽ ആളുകൾ എന്ത് പറയുന്നു എന്ന് ഞാൻ മൈൻഡ് ചെയ്യുന്നില്ല. ഞാൻ ഒരു ട്രിപ്പ് പോയിരുന്നു. ഹിമാചൽ പ്രദേശിൽ പോയപ്പോൾ ഒരുമാസത്തോളം അവിടെ ഉണ്ടായിരുന്നു. ഇത് ചെയ്യാൻ വേണ്ടി പ്ലാൻ ചെയ്ത് പോയതൊന്നുമല്ല. ഒരു ദിവസം ഇങ്ങനെ ഒരു സംഭവം കണ്ടു, ചെയ്തു.

പിന്നെ അങ്ങനെ ഇങ്ങോട്ട് വന്നു. മമ്മൂട്ടി കണ്ടപ്പോൾ ചോദിച്ചു, ഇത് എവിടെ നിന്നാണ് ചെയ്തത്, എങ്ങനെയാണ് അഴിക്കുക, എങ്ങനെയാണ് കുളിയ്ക്കുക എന്നൊക്കെ. കുളിക്കാനൊക്കെ എളുപ്പമാണ്. കുളി, നന, എല്ലാം സംഭവിക്കുന്നുണ്ട്. എനിക്ക് ഷോൾഡർ വരെയെ മുടിയുള്ളൂ. ബാക്കി എല്ലാം എക്‌സ്‌റ്റെൻഷനാണ്. അതിന്റേതായ ഭാരം ഒരാഴ്ചയൊക്കെ തോന്നും. പിന്നെ ഒക്കെയാവും’ പ്രയാഗ പറഞ്ഞു.

The post ആളുകൾ എന്ത് പറയുന്നു എന്ന് മൈൻഡ് ചെയ്യാറില്ല, എന്റെ മുടിയല്ലാതെ കേരളത്തിന് വേറൊന്നും ചർച്ച ചെയ്യാനില്ലേ, മമ്മൂട്ടി വരെ മുടിയെക്കുറിച്ച് ചോദിച്ചു- പ്രയാഗ മാർട്ടിൻ appeared first on Mallu Talks.



from Mallu Articles https://ift.tt/EGkxwiZ
via IFTTT
Previous Post Next Post