സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നമ്മുടെ സ്വന്തം നയൻതാര.മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.മലയാള സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം തമിഴ് സിനിമയിലേക്ക് ചേക്കേറുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ തമിഴ് സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.2005 ൽ പുറത്തിറങ്ങിയ അയ്യാ എന്ന സിനിമയിലാണ് ആദ്യമായി തമിഴ് സിനിമയിലേക്ക് അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒട്ടേറെ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.
ഇന്നിപ്പോൾ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുക്കുന്ന നടി കൂടിയാണ്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് ഗോൾഡ് എന്ന സിനിമയിലാണ്.ഈ സിനിമയ്ക്ക് ശേഷം അധികവും താരം അന്യ ഭാഷകളിലാണ് അഭിനയിച്ചത്.ഇനി ജവാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.
കഴിഞ്ഞ വർഷമാണ് സംവിധാകൻ വിഘേനഷ് ശിവനെ താരം വിവാഹം കഴിക്കുന്നത്.രണ്ടുപേരുടെയൂം വിവാഹ വാർത്ത വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.വിവാഹ ശേഷം രണ്ടുപേർക്കും ഉയിർ ഉലകം എന്ന രണ്ട് കുട്ടികളൂം ജനിച്ചിരുന്നു.രണ്ടുപേരുടെയും മുഖം താരങ്ങൾ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.കുട്ടികളുടെ കൂടെയുള്ള ചിത്രങ്ങൾ രണ്ടുപേരും സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരങ്ങളുടെ കുടുംബ ഫോട്ടോസ്.തങ്ങളുടെ മക്കളുടെ കൂടെയുള്ള ആദ്യ ഓണാഘോഷ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലായത്.വിഘ്നേഷ് ശിവനാണ് മക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് അടിയിൽ കമന്റുമായി എത്തിയത്.വൈറലായ താരങ്ങളുടെ കുടുംബ ചിത്രം കാണാം.
The post ‘മക്കളാടൊപ്പമുള്ള ആദ്യ ഓണം ആഘോഷിച്ച് ‘നയന്താരയായും ഭർത്താവ് വിഘ്‌നേഷും’…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/d9MxhmI
via IFTTT