ആരതിയുഴിഞ്ഞ് കണ്മണിയുമൊത്തു വീട്ടിലേക്ക് വലതുകാൽ എടുത്തുവെച്ച് വിദ്യ ഉണ്ണി : സർപ്രൈസുമായി ഭർത്താവും

രണ്ടാഴ്ച മുൻപ് ആയിരുന്നു നടി വിദ്യ ഉണ്ണിക്ക് പെൺകുഞ്ഞ് പിറന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മലയാളത്തിലെ സെലിബ്രിറ്റികൾ അടക്കം നിരവധി പേരായിരുന്നു താരപുത്രിക്ക് ആശംസകൾ ആയി രംഗത്തെത്തിയത്. ഗർഭിണി ആയത് മുതൽ വിദ്യ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്.

എട്ടാം മാസത്തിൽ നൃത്തം ചെയ്യുന്നതും വർക്കൗട്ട് ചെയ്യുന്നതും ഒക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നാലെ തന്നെ താരം നിരവധി ആരാധകരെയും സ്വന്തമാക്കി എടുത്തു. ഗർഭിണിയായിരിക്കെ താരം വർക്ക് ഔട്ട് ചെയ്ത വീഡിയോകളും ചിത്രങ്ങളും ആയിരുന്നു ആദ്യം തരംഗമായത്

പിന്നീട് പങ്കുവെച്ച ബേബി ഷവർ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തമിഴ് ആചാരത്തിൽ നടത്തിയ വളക്കാപ്പ് ചിത്രങ്ങളും ഏറെ ശ്രദ്ധപിടിച്ചു പറ്റി .

ഇപ്പോഴിതാ രണ്ടാഴ്ചയ്ക്കുശേഷം മകളുമൊത്ത് താരം സ്വന്തം വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. കുഞ്ഞു കണ്മണി ഭാര്യയെയും സ്വീകരിക്കുന്നതിനായി വീട് അണിയിച്ചൊരുക്കിയാണ് ഭർത്താവ് സർപ്രൈസ് നൽകിയത്. മകളുമൊത്തു വീട്ടിലേക്ക് കയറുന്നതിന്റെ ചിത്രങ്ങളും മഞ്ഞളും കുറിയും തൊട്ട് കുഞ്ഞിനെയും അമ്മയെയും വരവേൽക്കുന്ന അമ്മയെയും അമ്മായിയമ്മയും ചിത്രത്തിൽ കാണാം.

വിവാഹത്തിനുശേഷം വിദ്യ ഉണ്ണി സിനിമയിൽ സജീവമല്ല. സിംഗപ്പൂരിൽ ആയിരുന്നു ഭർത്താവുമൊത്ത് താമസം.പിന്നീട് സോഷ്യൽ മീഡിയയിലൂടെയാണ് ഓരോ വിശേഷവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

The post ആരതിയുഴിഞ്ഞ് കണ്മണിയുമൊത്തു വീട്ടിലേക്ക് വലതുകാൽ എടുത്തുവെച്ച് വിദ്യ ഉണ്ണി : സർപ്രൈസുമായി ഭർത്താവും appeared first on Viral Max Media.



from Mallu Articles https://ift.tt/LXkGJmj
via IFTTT
Previous Post Next Post