ട്രാൻസ്ജെൻഡേഴ്‌സിനെ ചേർത്തുപിടിച്ച് സുരേഷ് ഗോപി, കൂടെ ഒരു സഹായവും, കയ്യടിച്ച് സോഷ്യൽ മീഡിയ

ട്രാൻസ്ജെൻഡേഴ്‌സിനൊപ്പം ഓണം ആഘോഷിച്ചിരിക്കുകയാണ് നടൻ സുരേഷ് ഗോപി. ഓണാഘോഷത്തിൽ പങ്കെടുത്ത മുഴുവൻ വ്യക്തികൾക്കും ഓണ ക്കോടി അദ്ദേഹം വിതരണം ചെയ്തു. മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. ട്രാൻസ്ജെൻഡറുകൾക്കു മുന്നിൽ തല കുനിച്ച് അനുഗ്രഹം തേടി. ഇവർക്ക് ഓണ സദ്യയും വിളമ്പി നൽകുകയുണ്ടായി.

‘‘ഞാൻ ഇതാദ്യമായാണ് ഇവരുമായി ഇത്രയും ചേർന്നു നിൽക്കുന്നതും, ചേർത്തു പിടിക്കുന്നതും. എന്റെ ഗുരു എനിക്കു പറഞ്ഞു തന്നതാണ് ഞാൻ ഇവിടെ ചെയ്തത്. ഇവരുടെ കൈകളിലേക്ക് സന്തോഷം പകർത്തുന്നതിനു േവണ്ടി എന്താണ് ഇവരുടെ ഹൃദയത്തിലേക്ക് പകർന്നു നൽകാൻ പറ്റുക. അവരുടെ പാദം തൊട്ട് നമസ്കരിച്ചതും അതുകൊണ്ടാണ്.

അമ്മയുടെ ഓർമ എന്റെ ഹൃദയത്തില്‍ പതിഞ്ഞു പോയ കാഴ്ചയാണെങ്കിൽ പിന്നീടെന്റെ ജീവിതത്തിൽ ഉടനീളം ഞാൻ കണ്ട കാഴ്ചകളിൽ ഏറിയതും ഹൃദയം കൊണ്ട് പകർന്നെടുത്ത് പതിഞ്ഞുപോയ കാഴ്ചകളാണ്. അങ്ങനെ ‘ഇമോഷനൽ ബീസ്റ്റ്സ്’ എന്ന ക്ലാസിഫിക്കേഷനിൽ പെടുത്താവുന്ന ആളാണ് ഞാനും. ഇതിപ്പോൾ മറ്റേ ആളുകൾ ഇതുമാത്രം കട്ട് ചെയ്തെടുത്ത് ട്രോൾ ഉണ്ടാക്കും. അതിനുവേണ്ടി ഇട്ടുതന്നതാണ്.

ട്രോൾ ചെയ്യുന്ന ആളുടെ ക്വാളിറ്റി, ട്രോൾ ചെയ്യപ്പെടുന്ന ആളുടെ ക്വാളിറ്റി എന്നു പറയുന്നത് ആളുകൾ വിലയിരുത്തും. ഇവൻ ആരെക്കുറിച്ച് പറഞ്ഞെന്ന് ജനത്തിനു നന്നായി അറിയാം. വേട്ടയാടപ്പെടുന്നു എന്നു മാത്രം ഘോഷിക്കുന്ന ചില നിഷ്ഠൂരന്മാരെയും കൃത്യമായി വിലയിരുത്താനും ആളുകൾക്ക് നന്നായി അറിയാം. എല്ലാവർക്കും ഇവിടെ തുല്യത വേണം. അവിടെ ജാതി, മതം ഒന്നും ഇടകലർത്തരുത്. ആ തത്വം ഇവിടെ ആഘോഷിക്കപ്പെടുകയാണ്.

The post ട്രാൻസ്ജെൻഡേഴ്‌സിനെ ചേർത്തുപിടിച്ച് സുരേഷ് ഗോപി, കൂടെ ഒരു സഹായവും, കയ്യടിച്ച് സോഷ്യൽ മീഡിയ appeared first on Mallu Talks.



from Mallu Articles https://ift.tt/ZvmaVXr
via IFTTT
Previous Post Next Post