മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താര ദമ്പതികളാണ് നടി മൃദുലയും നടൻ യുവ കൃഷ്ണയും.ചുരുങ്ങിയ സമയം കൊണ്ട് കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരമായ മൃദുല ഇതിനകം ഒരുപാട് ഹിറ്റ് പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് മൃദുല തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം ചുരുക്കം ചില തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം മിനിസ്ക്രീമിലേക്ക് അരങ്ങേറുന്നത്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം നടത്തിയിരുന്ന കല്യാണസൗഗന്ധികം എന്ന സീരിയയിലൂടെയാണ് താരം ആദ്യമായി മലയാളത്തിലേയ്ക്ക് അരങ്ങേറുന്നത്.ആദ്യ പരമ്പരയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒട്ടേറെ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.പൂക്കാലം വരവായി എന്ന ഹിറ്റ് പരമ്പരയ്ക്ക് ശേഷമാണ് താരത്തെ കുടുംബ പ്രേക്ഷകർ കൂടുതൽ അടുത്തറിയാൻ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ഹിറ്റ് പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.
2023 ൽ റാണിരാജ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.അഭിനയത്തിൽ സജീവമായിരുന്ന സമയത്താണ് നടൻ യുവ കൃഷ്ണയെ താരം വിവാഹം കഴിക്കുന്നത്.വലിയ രീതിയിലായിരുന്നു രണ്ടുപേരും വിവാഹം ആഘോഷിച്ചത് .ഇപ്പോൾ ഇതാ രണ്ടുപേർക്കും ധ്വനി എന്നൊരു മകൾ കൂടി ഉണ്ട്.താരങ്ങളെ പോലെ തന്നെ മകളെയും മലയാളികൾക്ക് സുപരിച്ചതായാണ്.മകളുടെ ചിത്രങ്ങളും വിശേഷണങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരങ്ങളുടെ പൊന്നോമനയുടെ ആദ്യ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം.കുട്ടി കാറിൽ മകളെ ഇരുത്തി പിന്നിൽ മൃദുലയും യുവയും ഡാൻസ് കളിച്ച് വരുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വലിയ രീതിയിലാണ് മകളുടെ പിറന്നാൾ രണ്ടുപേരും ആഘോഷമാക്കിയത്.നിരവധി ആൾക്കാരാണ് ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയത്.വൈറലായ ഫോട്ടോസ് കാണാം.
The post ‘പൊന്നോമനയുടെ ആദ്യ പിറന്നാൾ ആഘോഷമാക്കി ‘മൃദുല’…ആശംസകൾ അറിയിച്ച് ആരാധകർ..!! appeared first on Mallu Talks.
from Mallu Articles https://mallutalks.com/mridula-vijay-daughter-birthday-celebration/
via IFTTT