വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് രാധിക എന്ന അഞ്ജു. പിന്നീട് 2006ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം ക്ലാസ്‌മേറ്റ്‌സിലൂടെ റസിയ എന്ന കഥാപാത്രമായി മലയാളികളുടെ മനസിൽ നിറഞ്ഞു നിന്നു. വലിയൊരു ഇടവേ ളയ്‌ക്ക് ശേഷം മഞ്ജു വാര്യരോടൊപ്പം ആയിഷ എന്ന ചിത്രത്തിലുമെത്തിയിരുന്നു.
സമൂഹ മാധ്യമങ്ങളിൽ താരം ആക്ടീവാണ്. ഒരു പാട് യാത്ര ചെയ്യുന്ന താരം തന്റെ യാത്ര വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു കിടിലൻ ചിത്രം പങ്കുവച്ചിരിക്കുകയാണ് രാധിക. കടുവയുടെ ശരീരത്തിൽ തല വെച്ച് കിടന്നുറങ്ങുന്നതാണ് ചിത്രം. ‘നല്ലൊരു ചിരിയും നീണ്ട ഉറക്കവുമാണ് എന്തിനേയും സുഖപ്പെടുത്താനുള്ള ഏറ്റവും നല്ല രണ്ട് പ്രതിവിധി എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.
തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങളാണ് രാധിക പങ്കുവച്ചിരിക്കുന്നത്. സുഹൃത്തിനൊപ്പമാണ് താരത്തിന്റെ തായ്‌ലൻഡ് സന്ദർശനം. ടൈഗർ പാർക്കിൽ നിന്നുള്ള ചിത്രങ്ങളാണ് രാധിക സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് നടിയുടെ ചിത്രത്തിന് രസകരമായ കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആരും മിണ്ടരുത് രണ്ട് പേരും നല്ല ഉറക്ക ത്തിലാണ് എന്ന രീതിയിലാണ് ഒട്ടു മിക്കപേരുടെയും കമന്റ്.
വിവാഹിതയായതോടെ അഭിനയ രംഗത്തു നിന്ന് താരം ഇടവേള എടുത്തിരുന്നു. തുടർന്ന് വിദേശത്തായിരുന്നു താമസം. എന്നാൽ അടുത്തിടെ മഞ്ജു വാര്യർ നായികയായെത്തിയ ആയിഷ എന്ന ചിത്രത്തിലൂടെ രാധിക അഭിനയരംഗത്തേക്ക് വീണ്ടുമെത്തിയിരുന്നു. മോഡലിങ് രംഗത്തും സജീവമാണ് രാധിക.
The post ഇത്രം ധൈര്യമുള്ള വേറെ നടിയുണ്ടോ? കടുവക്കൊപ്പം കിടന്നുറങ്ങി പ്രിയ താരം appeared first on Mallu Talks.
from Mallu Articles https://ift.tt/hxA4B3a
via IFTTT