സിനിമാ – സീരിയൽ താരം അപർണനായരുടെ മരണ വാർത്ത ഏറെ ഞെട്ടലോടെ യാണ് മലയാളികൾ കേട്ടത്. കരമന തളിയിലെ വീട്ടിൽ മരിച്ച നിലയിലാണ് അപർണ്ണയെ കണ്ടെത്തിയത്. കരമന പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴും അപർണ്ണയുടെ മരണം വിശ്വസിക്കാൻ പ്രിയപെട്ടവർക്ക് കഴിഞ്ഞിട്ടില്ല.
എന്തിന് ആയിരുന്നെടീ ഈ ആരോടും പറയാതെ ഉള്ള പോക്ക്. അവസാനം കഴിഞ്ഞ ദിവസം കണ്ടത് ഇന്നും കണ്മുന്നിൽ പെണ്ണേ നീ. ഒരു വിളിപ്പാട് അകലെ ഉണ്ടായിട്ട് പോലും അറിഞ്ഞില്ലല്ലോ, ഒന്നും പറഞ്ഞില്ലലോ നീ. പ്രിയപ്പെട്ടവൾ ആരോടും പറയാതെ വിട പറഞ്ഞു. ആദരാഞ്ജലികൾ. ആരാണ് എന്റെ മോളെ, വാക്കുകൾ ഇല്ല മുത്തേ നിന്നെ മനസ്സിലാക്കാത്തത് ആരായിരുന്നു- എന്നുതുടങ്ങി നിരവധി പോസ്റ്റുകൾ ആണ് അപർണ്ണയെക്കുറിച്ച് സ്നേഹിതരും സഹപ്രവർത്തകരും പങ്കിടുന്നത്.
എന്റെ സ്ട്രെങ്ത് എന്റെ ഭർത്താവാണ് എന്ന് കാണിച്ചുകൊണ്ടും സ്വയം മോട്ടിവേറ്റ് ചെയ്യുന്നതുമായ ഒട്ടനവധി പോസ്റ്റുകളും അപർണ്ണ പങ്കിട്ടിട്ടുണ്ട്. കുടുംബത്തിന് ഒപ്പമുള്ള സ്നേഹനിമിഷങ്ങൾ ആണ് അപർണ്ണ പങ്കിടുന്നവയിൽ അധികവും. ലൊക്കേഷൻ കാഴ്ചകളും, കുഞ്ഞുങ്ങളുടെ ചിത്രങ്ങളും എല്ലാം പങ്കിടുന്ന അപർണ്ണ കുറച്ചു ദിവസങ്ങളായി പങ്കിടുന്ന പോസ്റ്റുകളിൽ ഏറെ നിരാശ നിറഞ്ഞ പോസ്റ്റുകളുമുണ്ട്. എന്നാൽ എന്താണ് ആ സങ്കടം എന്ന് അപർണ്ണ തന്റെ പ്രിയപ്പെട്ടവരോട് പോലും പറഞ്ഞിട്ടില്ലെന്ന് വ്യക്തം.
സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അപർണ്ണ നായർ. മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വില്ലത്തി വേഷങ്ങൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അപർണ്ണ മോഡലിങ്ങിലും ശ്രദ്ധ വച്ചിരുന്നു. രണ്ടുപെൺകുഞ്ഞുങ്ങളാണ് അപര്ണയ്ക്ക്. എപ്പോഴും നിറഞ്ഞ ചിരിയോടെ മാത്രം കാണുന്ന അപർണ്ണയുടെ മരണം ഇപ്പോഴും ആരാധകർക്കും സുഹൃത്തുക്കൾക്കും വിശ്വസിക്കാൻ സാധിച്ചിട്ടില്ല.
The post എന്തിന് ആയിരുന്നു ആരോടും പറയാതെ ഉള്ള പോക്ക്… ഒരു വിളിപ്പാട് അകലെ ഉണ്ടായിട്ട് പോലും അറിഞ്ഞില്ലല്ലോ… നിന്നെ മനസ്സിലാക്കാത്തത് ആരായിരുന്നു, അപർണയുടെ മരണം ഉൾക്കൊള്ളാനാകാതെ പ്രിയപ്പെട്ടവർ appeared first on Mallu Talks.
from Mallu Articles https://ift.tt/aoGOYnZ
via IFTTT