ഇൻസ്റ്റാഗ്രാം ലോകത്ത് മാസ് എൻട്രി നടത്തി നയൻതാര. സോഷ്യൽമീഡിയ ലോകത്തേക്കുള്ള നയൻതാരയുടെ വരവ് കാത്തിരുന്ന ആരാധകര്‍ക്ക് ഇതൊരു സന്തോഷവാർത്തയാണ്. ജവാന്റെ റിലീസിനോടനുബന്ധിച്ചാണ് നയന്‍താര സോഷ്യല്‍ മീഡിയയില്‍ സജീവമായത്.
ആദ്യം തന്റെ ഇരട്ടകുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ച നയന്‍താര പിന്നീട് ജവാന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ലക്ഷത്തിലേപേരാണ് നയന്‍സിനെ പിന്തുടരുന്നത്. ആദ്യമായാണ് നയന്‍താര കുഞ്ഞുങ്ങളുടെ മുഖം പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നതും.
മലയാള താരങ്ങൾ ഉൾപ്പെടെ നയൻതാരയുടെ ഫോളവേഴ്സ് ലിസ്റ്റിലുണ്ട്. നയൻസ് ഫോളോ ചെയ്യുന്നതാകട്ടെ അഞ്ചു പേരെയും. ഭർത്താവ് വിഗ്നേഷ് ശിവൻ, നടൻ ഷാരൂഖ് ഖാൻ, റൗഡി പിക്ചേഴ്സ്, അനിരുദ്ധ് രവിചന്ദർ, മിഷേൽ ഒബാമ എന്നിവരെയാണ് നയൻതാര ഫോളോ ചെയ്യുന്നത്.
ആദ്യ പോസ്റ്റ് ഒരു റീല്‍ രൂപത്തിലാണ് നയൻസ് പോസ്റ്റ് ചെയ്തത്. ‘നാൻ വന്തിട്ടെൻ എന്ന് സൊല്ല്’ എന്നാണ് വിഡിയോയ്ക്ക് നയൻസ് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
കഴിഞ്ഞ ദിവസം ഉയിരും ഉലകവും ഓണസദ്യ കഴിക്കുന്നതിന്‍റെ ചിത്രങ്ങള്‍ വിഘ്നേഷ് ശിവന്‍ പങ്കുവച്ചിരുന്നു.’ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തില്‍ ഈ ചെറിയ നിമിഷം വിലപ്പെട്ടതാണ്. ഓണാഘോഷം ഇവിടെ ആരംഭിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകിനുമൊപ്പം. എല്ലാവര്‍ക്കും ഓണാശംസകള്‍’ എന്നായിരുന്നു വിക്കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. രുദ്രോനീൽ എൻ ശിവ എന്നാണ് ഉയിരിന്റെ യഥാർഥ പേര്. ഉലകിന്റെ യഥാർഥ പേര് ദൈവിക് എൻ ശിവ എന്നുമാണ്.
The post മക്കളെ ചേർത്ത് നിർത്തി പുത്തൻ സന്തോഷ വാർത്ത പങ്കിട്ട് നയൻതാര, ആശംസകളുമായി ആരാധകർ appeared first on Viral Max Media.
from Mallu Articles https://ift.tt/iz4aIgu
via IFTTT