ഒരിക്കലും നടക്കില്ല എന്ന് കരുതിയ ഒരാഗ്രഹം ജീവിതത്തിൽ സാധിച്ചു, സന്തോഷ വാർത്ത സന്തോഷ വാർത്ത ആരാധകരുമായി പങ്കിട്ട് അഖിൽ മാരാർ

ബിഗ് ബോസ് വിജയി അഖിൽ മാരാർ ടെലി വിഷൻ പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള താരമാണ്. ജോജു ജോർജ് നായകനായി എത്തിയ ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെയാണ് അഖിൽ സംവിധായകനായത്.

ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് അഖിൽ. എറണാകുളത്ത് ഒരു ഫ്‌ലാറ്റ് സ്വന്തമാക്കിയിരിക്കുന്ന വിവരമാണ് അഖിൽ അറിയിച്ചത്. താൻ വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന കാക്കനാട്ടെ ഫ്‌ലാറ്റ് ആണ് വാങ്ങിയതെന്നും 3 ബിഎച്ച്‌കെ ഫ്‌ലാറ്റിന്റെ ഇന്റീരിയർ വർക്ക് പുരോഗമിക്കുകയാണെന്നും അഖിൽ പറഞ്ഞു.

‘ജീവിതത്തിൽ ഒരു സെന്റ് ഭൂമി സ്വന്തമായി മേടിക്കുമെന്ന് കരുതിയ ആളല്ല ഞാൻ. മരിച്ചാൽ ആറടി മണ്ണ് വേണമെന്നതിനാൽ ഒരു സെന്റ് ഭൂമി സ്വന്തമാക്കാനുള്ള സാഹചര്യം ഉണ്ടാവുമ്പോൾ അത് ചെയ്യണമെന്നൊക്കെ മുൻപ് ഞാൻ തമാശ മട്ടിൽ പറഞ്ഞിരുന്നു. വോൾവോയുടെ എസ് 90 എന്ന മോഡൽ ആണ് അഖിൽ മാരാർ അടുത്തിടെ വാങ്ങിയത്. 2020 മോഡൽ വാഹനമാണ് അഖിൽ സ്വന്തമാക്കിയത്. എക്‌സ് ഷോറൂം മോഡലിന് 90 ലക്ഷത്തിലേറെ വില വരുന്ന വാഹനമാണ് ഇത്.

ഉദ്ഘാടനങ്ങൾക്ക് വലിയ പൈസ വാങ്ങുന്നുവെന്ന് ചിലർ പരാതി പറയുന്നതായി അഖിൽ പറഞ്ഞു. ”ഒരുപാട് പരിപാടികൾക്ക് പോകാൻ താൽപര്യമില്ല. എനിക്ക് ഞാനിടുന്ന ഒരു വിലയുണ്ട്. അത് തരാൻ ആരെയും നിർബന്ധിക്കുന്നില്ല’. ഒരുപാട് സിനിമാ പ്രോജക്റ്റുകൾ വരുന്നുണ്ടെന്നും അതിൽ ഏതൊക്കെ അനൌൺസ് ചെയ്യണമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും അഖിൽ പറഞ്ഞു. പരസ്യങ്ങൾ ചെയ്യില്ലെന്ന് മുൻപ് പറഞ്ഞിട്ടുള്ളതിനെക്കുറിച്ചും അഖിൽ വിശദീകരിച്ചു. ബോധ്യപ്പെടാത്ത പരസ്യങ്ങൾ ചെയ്യില്ലെന്നാണ് ഞാൻ പറഞ്ഞിരുന്നത്. എനിക്ക് ബോധ്യമാകുന്ന പ്രോഡക്റ്റുകളുടെ പരസ്യങ്ങളിൽ അഭിനയിക്കാൻ തടസമില്ല.

The post ഒരിക്കലും നടക്കില്ല എന്ന് കരുതിയ ഒരാഗ്രഹം ജീവിതത്തിൽ സാധിച്ചു, സന്തോഷ വാർത്ത സന്തോഷ വാർത്ത ആരാധകരുമായി പങ്കിട്ട് അഖിൽ മാരാർ appeared first on Mallu Talks.



from Mallu Articles https://ift.tt/Zo8CDe7
via IFTTT
Previous Post Next Post