മകൾ അമ്മയെ കടത്തിവെട്ടുന്ന ലുക്കിൽ ആണല്ലോ ¡¡¡ പുത്തൻ ഫോട്ടോഷൂട്ടുമായി മഞ്ജുപിള്ള

ഒരുപിടി നല്ല ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മഞ്ജുപിള്ള. ഒരു ചിരി ചിരി ബംബർ ചിരി എന്ന പരിപാടിയിലൂടെ താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്നുകൊണ്ടിരിക്കുകയാണ്. തട്ടിയും മുട്ടിയും എന്ന പരമ്പരയിലൂടെയും താരം മലയാളികളുടെ ഹൃദയത്തിൽ കയറിക്കൂടിയിരുന്നു. ഓരോ കഥാപാത്രവും വളരെ നർമ്മം കലർത്തിയാണ് മഞ്ജുപിള്ള പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാറുള്ളത്. ഇപ്പോഴിതാ വനിതയുടെ ഏറ്റവും പുതിയ ലക്കം മഞ്ജുവും മകൾ ദയയും കവർ ചിത്രമായി എത്തിയിരിക്കുകയാണ്.

അമ്മയുടെയും മകളുടെയും വിശേഷങ്ങളാണ് ഇത്തവണ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. വനിതയുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് അമ്മയുടെയും മകളുടെയും ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്. മകൾ ദയയും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്. വിദേശത്താണ് ദയ ഉപരിപഠനം നടത്തുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരപുത്രിയും. താരത്തിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുള്ളവയാണ്.

അച്ഛൻ സുജിത്ത് വാസുദേവിനെ പോലെ തന്നെ മകൾക്കും ക്യാമറയിലും വലിയ താല്പര്യം ഉണ്ട്. ഇൻസ്റ്റഗ്രാമിൽ ദയ എടുക്കുന്ന ചിത്രങ്ങൾ പങ്കുവെക്കാൻ ഒരു അക്കൗണ്ട് പോലും തുടങ്ങിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയിലും ഇടം പിടിക്കാറുള്ളവയാണ്.

The post മകൾ അമ്മയെ കടത്തിവെട്ടുന്ന ലുക്കിൽ ആണല്ലോ ¡¡¡ പുത്തൻ ഫോട്ടോഷൂട്ടുമായി മഞ്ജുപിള്ള appeared first on Viral Max Media.



from Mallu Articles https://ift.tt/9Uzfowk
via IFTTT
Previous Post Next Post