വീഡിയോ കോൾ വരും,  കല്യാണം കഴിക്കുമോ എന്നൊക്കെ ചിലർ ചോദിക്കാറുണ്ട് : നയൻതാര ചക്രവർത്തി

Nayanthara Chakravarthy says that she often receives love requests on Instagram ;ബാലതാരമായി കടന്നുവന്നു മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നയൻതാര ചക്രവർത്തി. കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങളിലും അഭിനയിച്ചു  ശ്രദ്ധ നേടിയെടുത്തു. ഇതിനിടയ്ക്ക്  താരം പഠനത്തിന് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോഴിത അഭിനയരംഗത്ത് വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി .

സോഷ്യൽ മീഡിയയിൽ ഈ താരസുന്ദരി വളരെയധികം സജീവമാണ്. പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിയെടുക്കാറുണ്ട്. ഇപ്പോഴിത ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തിരിച്ചുവരവിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളെ കുറിച്ചും തുറന്നുപറയുകയാണ്.

ഇൻസ്റ്റഗ്രാമിൽ മിക്കപ്പോഴും തനിക്ക് പ്രണയ അഭ്യർത്ഥനകൾ  വരാറുണ്ടെന്നും ഡയറക്ടായി വീഡിയോ കോൾ ചെയ്തുകൊണ്ട് ചിലർ കല്യാണം കഴിക്കുമോ എന്നൊക്കെ ചോദിക്കാറുണ്ടെന്ന് പറയുന്നു.

അതേസമയം ഇഞ്ചക്ഷൻ ചെയ്തിട്ടാണ് സ്റ്റിറോയ്ഡ് കുത്തി വെച്ചിട്ടാണോ ഇത്ര പെട്ടെന്ന് വലുതായത് എന്ന് ചോദിക്കുന്നവരും ഉണ്ട്. താൻ ഭക്ഷണകാര്യത്തിൽ ശ്രദ്ധ  കൊടുക്കാറുണ്ട്, തൻറെ അമ്മയാണ് അതിൽ ഏറ്റവും അധികം ശ്രദ്ധിക്കുന്നത്. ഒരു പ്രായം കഴിയുമ്പോൾ പെൺകുട്ടികൾ വളരും. അതുപോലെതന്നെ താനും തടിച്ചു എന്ന് മാത്രമേയുള്ളൂ.  ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജവാർത്തകളിലൂടെ പ്രതികരിക്കാൻ ഇല്ലെന്നും നയൻതാര അഭിമുഖത്തിലൂടെ പറഞ്ഞു.

Read Also – സെൽഫി എടുക്കാൻ വന്നിട്ട് ശരീരത്തിൽ പിടിക്കുന്നതും നുള്ളുന്നതും മര്യാദകേടാണ്: മീനാക്ഷി

The post വീഡിയോ കോൾ വരും,  കല്യാണം കഴിക്കുമോ എന്നൊക്കെ ചിലർ ചോദിക്കാറുണ്ട് : നയൻതാര ചക്രവർത്തി appeared first on Viral Max Media.



from Mallu Articles https://ift.tt/bXajuAx
via IFTTT
Previous Post Next Post