മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല, മകളുടെ മുഖം ക്യാമറയിൽ പകർത്താതിരിക്കാൻ വെള്ള തൂവാലകൊണ്ട് മറച്ച് വിജയ് ആന്റണി, ആശ്വാസ വാക്കുകളുമായി സഹതാരങ്ങൾ

Vijay Antony covered his daughter’s face with a white towel so that the camera would not capture it ; ഏറെ ഞെട്ടലോടെയാണ് നടൻ വിജയ് ആന്റണിയുടെ മൂത്ത മകൾ മീര വിജയ് ആന്റണിയുടെ വിയോഗ വാർത്ത സിനിമാ ലോകവും ആരാധകരും കേട്ടത്. ഇന്നലെ പുലർച്ചയാണ് ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മീരയെ കണ്ടെത്തിയത്. മീരയുടെ മരണ കാരണം പുറത്തുവന്നിരിക്കുകയാണ്

പന്ത്രണ്ടാം ക്ളാസ് വിദ്യാർത്ഥിനിയായ മീര എന്തിന് ഈ കടുംകൈ ചെയ്തു എന്നാണ് എല്ലാവരും ചോദിക്കുന്നത്.പുലർച്ചെ ചെന്നൈ ആൽവാർപേട്ടിലെ വീട്ടിൽ ഫാനിൽ തൂങ്ങിയ നിലയിൽ മകളെ ആദ്യം കാണുന്നത് വിജയ് ആന്റണിയാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൾ മരിച്ച വിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞ വിജയ് ആന്റണിയെ ആശ്വസിപ്പിക്കാൻ സഹപ്രവർത്തകർക്കും കഴിഞ്ഞില്ല.

ഏഴാം വയസിൽ വിജയ് ആന്റണിക്ക് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ മകളും. സംഗീത സംവിധായകനായും ഗായകനായും സിനിമയിൽ എത്തിയ വിജയ് ആന്റണി പിന്നീട് തിരക്കുള്ള അഭിനേതാവായി മാറുകയായിരുന്നു. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്നു. നടൻ എന്ന വിലാസത്തിൽ മലയാളത്തിനും പരിചിതനാണ് .

ഒരു മകൾ കൂടി വിജയ് ആന്റണിക്കുണ്ട്. നടന്റെ തീരാനഷ്ടത്തിൽ ആശ്വാസമേകാൻ തമിഴ് സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും വിജയ് ആന്റണിയുടെ ചെന്നൈയിലെ വീട്ടിൽ എത്തിച്ചേർന്നു. മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. മകളുടെ ചേതനയറ്റ ശരീരം ആംബുലൻസിൽ നിന്നും ഇറക്കിയത് വിജയ് തന്നെയാണ്.

മകളുടെ മുഖം ക്യാമറയിൽ ആരും പകർത്താതിരിക്കാൻ വെള്ള തൂവാലകൊണ്ട് വിജയ് ആന്റണി മറച്ചിരുന്നു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം വിജയിയും ഭാര്യയും മകളുടെ സമീപത്ത് നിന്നും ഒരു സെക്കന്റ് പോലും മാറിയില്ല. മകളുടെ ശരീരത്തെ കെട്ടിപിടിച്ച് പൊട്ടികരയുന്ന വിജയ് ആന്റണിയുടെ വീഡിയോ വൈറലാണ്.

മകളുടെ ശരീരത്തിൽ കെട്ടിപിടിച്ച് കരയുന്ന വിജയിയെ ആശ്വസിപ്പിക്കാൻ നടൻ സിമ്പു അടക്കമുള്ളവർ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അവസാനമായി അമ്മയ്ക്കൊപ്പം എത്തി നിർധനർക്ക് സഹായം ചെയ്യുന്ന മീരയുടെ വീഡിയോയും വൈറലാണ്. നടൻ വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖർ, ഉദയനിധി സ്റ്റാലിൻ, കാർത്തി തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും വിജയിയുടെ മകളെ അവസാനമായി കാണാനെത്തി.

Read Alsoഭർത്താവിന്റെ അറസ്റ്റിൽ ആദ്യ പ്രതികരണവുമായി മഹാലക്ഷ്മി

The post മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല, മകളുടെ മുഖം ക്യാമറയിൽ പകർത്താതിരിക്കാൻ വെള്ള തൂവാലകൊണ്ട് മറച്ച് വിജയ് ആന്റണി, ആശ്വാസ വാക്കുകളുമായി സഹതാരങ്ങൾ appeared first on Mallu Talks.



from Mallu Articles https://ift.tt/0KY8NwB
via IFTTT
Previous Post Next Post