അഹാനയുടെ കല്യാണമായോ? ചോദ്യങ്ങൾക്ക് സിന്ധു കൃഷ്ണയുടെ മാസ്സ് മറുപടി

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരമാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ.യൂട്യൂബ് ചാനലിലൂടെ പങ്കിടുന്ന പുതിയ വിശേഷങ്ങൾ എല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായി മാറാറ്. ഇപ്പോഴിതാ സിന്ധു കൃഷ്ണ പ്രേക്ഷകർക്ക് നൽകിയ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്

സിന്ധുവിനോട് പ്രേക്ഷകർ ഏറ്റവും അധികം ചോദിച്ചത് അഹാനയുടെ വിവാഹം എപ്പോഴെന്നായിരുന്നു.ഒരു പെൺകുട്ടിക്ക് 24 വയസ്സൊക്കെ കഴിഞ്ഞാൽ കല്യാണം ആയോ എന്നാണ് എല്ലാവരും ചോദിക്കുക. അതങ്ങനെയാണ് ഇപ്പോഴുള്ള ആളുകളുടെ രീതി.

നാട്ടുകാർ പണ്ടൊക്കെ സുഖമാണോ എന്തൊക്കെയുണ്ട് എന്നൊക്കെ ചോദിക്കുന്ന പോലെയാണ് ആളുകൾ ഇപ്പോൾ മോളുടെ കല്യാണം ആയില്ലേ എന്ന് ചോദിക്കുന്നത്.അതുപോലെ കല്യാണം കഴിഞ്ഞ് കുഞ്ഞായില്ലേ എന്നാവും അടുത്ത ചോദ്യം. അഹാനയുടെ കല്യാണം എല്ലാവരെയും അറിയിക്കുമെന്നും എന്നാൽ ഉടനെ അതൊന്നുമുണ്ടാകില്ലെന്ന് സിന്ധു കൃഷ്ണ പറഞ്ഞു.

പിന്നീട് ചോദിച്ചത് അഹാനയുടെ മുടിയെ കുറിച്ചായിരുന്നു. മുടി കളർ ചെയ്യാനും വെറുതെ വെട്ടി നശിപ്പിക്കാനും അമ്മു തയ്യാറല്ലെന്നും പച്ചക്കറിയും വെള്ളവും ധാരാളം കുടിക്കുമെന്നും മറ്റു മക്കളെ പോലെ ഇഷ്ടാനിഷ്ടങ്ങൾ ഒന്നും അമ്മുവിന് ഇല്ലെന്നും കുട്ടിക്കാലം തൊട്ട് അവൾ പച്ചക്കറികളും എല്ലാ ഭക്ഷണങ്ങളും കഴിച്ചു വളർന്നവളാണെന്ന് പഴവർഗങ്ങളും നന്നായി കഴിക്കുമെന്നും അവളുടെ മുടി സൗന്ദര്യം നോക്കുന്നത് അവൾ തന്നെയാണെന്നും സിന്ധു പറഞ്ഞു.

The post അഹാനയുടെ കല്യാണമായോ? ചോദ്യങ്ങൾക്ക് സിന്ധു കൃഷ്ണയുടെ മാസ്സ് മറുപടി appeared first on Viral Max Media.



from Mallu Articles https://ift.tt/evZBWha
via IFTTT
Previous Post Next Post