ഓണം സീരിസ് അവസാനിക്കുന്നില്ല : സിമ്പിൾ എലഗൻറ് ലുക്കിൽ അമല പോൾ

ഓണത്തിന് ഏറ്റവും പുതിയ ഫോട്ടോഷൂട്ടുമായി അമല പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.ഈ അടുത്തകാലത്തായി അമല സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാറുണ്ട്.

മലയാളത്തിൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ ആയിരുന്നു അമല ആദ്യമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മൈന എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിത ആവുകയായിരുന്നു. അതിനുശേഷം മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും എല്ലാം അമല വളരെ സജീവമായിരുന്നു.

അതിനിടയ്ക്കാണ് താരം സംവിധായകനായ വിജയിയെ പ്രണയിച്ചത്.  വിവാഹവും അത്യാഡംബരമായാണ് നടന്നത്. പക്ഷേ ഒരുപാട് നാൾ ഇരുവർക്കും ഒരുമിച്ച് ജീവിക്കാനായില്ല. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ വിവാഹമോചനത്തിലേക്ക് ആയിരുന്നു എത്തിയത്.

അതിനുശേഷം അമല രാജസ്ഥാനി സ്വദേശിയുമായി വീണ്ടും വിവാഹിതയായ  വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നാലെ തന്നെ താരം അതിനെതിരെ കേസുമായി മുന്നോട്ടു വന്നിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് അമല തന്നെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയെങ്കിലും വളരെ കുറച്ച് നാളുകൾക്ക് ശേഷം താരം തന്നെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.

The post ഓണം സീരിസ് അവസാനിക്കുന്നില്ല : സിമ്പിൾ എലഗൻറ് ലുക്കിൽ അമല പോൾ appeared first on Viral Max Media.



from Mallu Articles https://ift.tt/ark6mng
via IFTTT
Previous Post Next Post