കറുപ്പും കറുപ്പുമണിഞ്ഞ് ദിലീപും കാവ്യയും, കേക്കിന്റെയും ലവ്വിന്റെയും ഇമോജി കാപ്ഷനായി വെച്ച് ദിലീപിന് പ്രിയതമയുടെ പിറന്നാൾ ആശംസകൾ

ദിലീപിന്റെ 56ാം പിറന്നാൾ ആണ് ഇന്ന്. ആരാധകരും സഹപ്രർത്തകരും പ്രിയ താരത്തിന് ആശംസകൾ അറിയിക്കുന്നുണ്ട്.അടുത്തിടെയാണ് കാവ്യ മാധവൻ ഇൻ സ്റ്റഗ്രാമിൽ സജീവമായത്. അതിന് ശേഷം കുടുംബത്തിലെ എല്ലാ വിശേഷങ്ങളും നിരന്തരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  ദിലീപിന് ആശംസകൾ അറിയിച്ചുകൊണ്ടും കാവ്യ എത്തി. ദിലീപിനൊപ്പമുള്ള ഒരു പുതിയ ഫോട്ടോയ്‌ക്കൊപ്പമാണ് കാവ്യയുടെ പിറന്നാൾ ആശംസ. പ്രത്യേകിച്ച് അടിക്കുറിപ്പൊന്നും ഫോട്ടോയ്ക്ക് നൽകിയിട്ടില്ല.

ബ്ലാക്ക് ആന്റ് ബ്ലാക്ക് ഡ്രസ്സ് ഇട്ട് രണ്ടു പേരും നിൽക്കുന്ന ഒരു ഫോട്ടോയാണ് പങ്കുവച്ചിരിയ്ക്കുന്നത്. ഒരു കേക്കിന്റെയും ലവ്വിന്റെയും ഇമോജി മാത്രമാണ് ക്യാപ്ഷനായി നൽകിയത്. പതിവ് പോലെ ഇത്തവണയും കാവ്യ തന്റെ കമന്റ് ബോക്‌സ് ഓഫ് ചെയ്തു വച്ചിരിയ്ക്കുകയാണ്. കാവ്യ – ദിലീപ് ഫാൻസ് പേജുകളിലൂടെയും ഫോട്ടോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

കാവ്യ ആദ്യമായി നായികയായ ചിത്രത്തിൽ നായകൻ ദിലീപ് ആയിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ മിക്ക സിനിമകളും വിജയമായിരുന്നു. മലയാള സിനിമയിലെ മികച്ച താരജോഡികളായിരുന്നു ഇരുവരും.
2016ലാണ് കാവ്യയും ദിലീപും വിവാഹിതരാകുന്നത്. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ അഭിനയിച്ചില്ലെങ്കിലും പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ച് എത്താറുണ്ട്. വിമർശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും എല്ലാം അതിജീവിച്ച് രണ്ട് മക്കൾക്കൊപ്പം മനോഹരമായ ജീവിതം നയിക്കുകയാണ് ഇപ്പോൾ കാവ്യയും ദിലീപും.

The post കറുപ്പും കറുപ്പുമണിഞ്ഞ് ദിലീപും കാവ്യയും, കേക്കിന്റെയും ലവ്വിന്റെയും ഇമോജി കാപ്ഷനായി വെച്ച് ദിലീപിന് പ്രിയതമയുടെ പിറന്നാൾ ആശംസകൾ appeared first on Viral Max Media.



from Mallu Articles https://ift.tt/xzisMyr
via IFTTT
Previous Post Next Post