പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനിലേയ്ക്ക് അരങ്ങേറ്റം കുറിച്ച രജിഷ, തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിരുന്നു. പിന്നീട് ജൂണ്‍, സ്റ്റാന്റ് അപ്പ്, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
മലയാളത്തിന് പുറമെ തമിഴിലും ശക്തമായൊരു അരങ്ങേറ്റമാണ് രജിഷ നടത്തിയത്. സൂപ്പര്‍ താരം ധനുഷ് നായകനായി എത്തിയ കര്‍ണന്‍ എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെയായിരുന്നു രജിഷയുടെ അരങ്ങേറ്റം. ഈ ചിത്രത്തിലെ പ്രകടനത്തിന് രജിഷയ്ക്ക് ആശംസാപ്രവാഹമായിരുന്നു. ഇപ്പോള്‍ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ താരത്തിനായി.
ക്യാന്‍സര്‍ പ്രിവ്യു മീറ്റില്‍ പങ്കെടുക്കവെയാണ് രജിഷ മനസ് തുറന്നത്. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാന്യമുണ്ടായിരുന്ന വ്യക്തിയായ തന്റെ അപ്പൂപ്പനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുമാണ് രജിഷ സംസാരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ എന്റെ ജീവിതത്തില്‍ അത്രയും പ്രാധാന്യം നിറഞ്ഞ ഒരു വ്യക്തി ആയിരുന്ന എന്റെ അപ്പൂപ്പന്‍ മരിച്ചുപോയി, അദ്ദേഹത്തിന് ലിവര്‍ ക്യാന്‍സറിന്റെ ഫൈനല്‍ സ്‌റ്റേജ് ആയിരുന്നു.
അസുഖം എന്താണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ പോയതാണ് അദ്ദേഹത്തിന്റെ മരണത്തില്‍ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. അദ്ദേഹത്തെ പല ആശുപത്രികളില്‍ കാണിച്ചിരുന്നു. എന്നാല്‍ എല്ലാവരും പ്രായത്തിന്റേതായ പ്രശ്‌നങ്ങള്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു. പ്രായത്തിന്റെ പ്രശ്‌നങ്ങളായിരുന്നില്ല.
മരിക്കുന്നതിന് ഒന്ന് രണ്ടാഴ്ച മുമ്പ് വരെ അസുഖം കണ്ടുപിടിച്ചിക്കാന്‍ സാധിച്ചിരുന്നില്ല.അദ്ദേഹം കടന്നുപോയ ആ സാഹചര്യം ഞങ്ങള്‍ക്ക് ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ ആകുന്നതല്ല. ഇനിയും അതുപോലെയുള്ള സാഹചര്യങ്ങളിലൂടെ ആളുകള്‍ കടന്നു പോകാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അപ്പൂപ്പന്‍ അനുഭവിച്ച വേദന മറ്റുള്ളവര്‍ക്ക് കണ്ടു നില്‍ക്കാന്‍ പോലും സാധിക്കുന്നതല്ല എന്നും രജിഷ പറയുന്നു.
അതേസമയം ക്യാന്‍സറിനെ നേരത്തെ തിരിച്ചറിഞ്ഞാല്‍ അതിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും രജിഷ പറയുന്നു. ക്യാന്‍സറിനെ അതിജീവിച്ച പ്രതിരോധിച്ച നിരവധി ആളുകള്‍ ഇന്ന് നമുക്കിടയില്‍ ഉണ്ടെന്നും രജിഷ ചൂണ്ടിക്കാണിക്കുന്നുണ്ട്. വേണ്ട സമയത്ത് വേണ്ട രീതിയില്‍ രോഗം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍ നമുക്ക് ആ രോഗത്തില്‍ നിന്നും രക്ഷപെടാമെന്നും രജിഷ പറയുന്നു. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്.
The post അസുഖം എന്താണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ പോയതാണ് അദ്ദേഹത്തിന്റെ മരണത്തില്‍ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം, കാൻസർ ഓർമകൾ പങ്കിട്ട് രജിഷ വിജയന്‍ appeared first on Viral Max Media.
from Mallu Articles https://ift.tt/B8ua2vr
via IFTTT