ചെയ്തുതന്ന സഹായങ്ങൾക്ക് പരിധികളില്ല, ജീവിതം പഠിപ്പിച്ച യഥാർത്ഥ മനുഷ്യൻ:  അനുശ്രീ

ജീവിതം മാറ്റുമറിച്ച രണ്ടുപേരെ കുറിച്ച് മനസ്സ് തുറന്ന് നടി അനുശ്രീ. ആ രണ്ടു പേർക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു താരം മനസ്സ് തുറന്നത്. ദിലീപും ലാൽ ജോസും ആണ് ആ രണ്ടുപേർ. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ടുപേർ ഇവരായിരിക്കും എന്നാണ് അനുശ്രീ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു തുടങ്ങിയത്. തന്റെ പേരും പ്രശസ്തിയും എല്ലാം ആസ്വദിക്കുന്നതിന്റെ ആദ്യത്തെ കാരണമായ വ്യക്തിയാണ് ലാൽ ജോസ് എന്നും തന്റെ ഗുരുനാഥനോട് എന്നെന്നും കടപ്പെട്ടിരിക്കും എന്നും താരം എഴുതി.

ഡയമണ്ട് നെക്ലൈസ് ധരിച്ച ദിവസം തൻറെ കുടുംബത്തിൽ എല്ലാം മാറിമറിഞ്ഞു. ആദ്യ ചിത്രത്തിന് ശേഷം 360 ഡിഗ്രിയിൽ തന്നെ ജീവിതം തിരിഞ്ഞു. കലാമണ്ഡലം ജയശ്രീ എന്ന കഥാപാത്രം ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ ഉണ്ടാകാൻ കാരണം ലാൽജോസ് എന്ന ആ വലിയ വ്യക്തിയാണെന്നും നടി കൂട്ടിച്ചേർത്തു. അതിനുശേഷം ആണ് ദിലീപിനെ കുറിച്ച് മനസ്സ് തുറന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത ദൈവിക ഇടപെടലാണ് ദിലീപേട്ടൻ എന്നും എപ്പോഴും തനിക്ക് ചന്ദ്രേട്ട എന്ന് വിളിക്കാനുള്ള അനുവാദം ഉണ്ടെന്നും ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിപ്പിച്ച യഥാർത്ഥ മനുഷ്യനാണെന്നും തനിക്ക് ചെയ്തുവെന്ന സഹായത്തിന് പരിധികളില്ലെന്നും പറഞ്ഞു കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ സമ്മാനമായിരുന്നു ചന്ദ്രേട്ടൻ, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾക്കൊപ്പം ഒരുമിച്ചൊരു ചിത്രം പങ്കിട്ടതിൽ ഒരുപാട് സന്തോഷമുണ്ട് എന്നായിരുന്നു താരം സമൂഹമാധ്യമത്തിലൂടെ എഴുതിയത്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തത്.നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ വന്ന് കമൻറുകൾ നൽകിയത്

The post ചെയ്തുതന്ന സഹായങ്ങൾക്ക് പരിധികളില്ല, ജീവിതം പഠിപ്പിച്ച യഥാർത്ഥ മനുഷ്യൻ:  അനുശ്രീ appeared first on Viral Max Media.



from Mallu Articles https://ift.tt/7SGCTQD
via IFTTT
Previous Post Next Post