അഞ്ചാം വിവാഹ വാർഷികത്തിൽ ഭാര്യയെ വീണ്ടും വിവാഹം ചെയ്തു : മീത് മിരിയുടെ കിടിലൻ വെഡിങ് ചിത്രങ്ങൾ

അഞ്ചാം വിവാഹ വാർഷികത്തിൽ സ്വന്തം ഭാര്യയെ വീണ്ടും വിവാഹം ചെയ്ത് സമൂഹമാധ്യമത്തിൽ തിളങ്ങി മീത് മിരി. ഇൻസ്റ്റഗ്രാം താരങ്ങൾ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി മാറിയത്. ഇരുവരുടെയും പ്രണയ വിവാഹമാണ് എന്നാണ് പലരും കരുതിയത്. പക്ഷേ വീട്ടുകാർ പറഞ്ഞറിയിപ്പിച്ച വിവാഹമായിരുന്നു,ആദ്യ കാഴ്ചയിൽ തന്നെ ഇരുവരും പരസ്പരം ഇഷ്ടത്തിലായെന്നും താരങ്ങൾ അഭിമുഖത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഇരുവരും. നർമ്മം കലർത്തിയുള്ള രണ്ടുപേരുടെയും വീഡിയോകൾ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറ്ള്ളത്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന സമയത്ത് ആയിരുന്നു  വിവാഹാലോചന വരുന്നത്. പിന്നീട് വീട്ടുകാർ പറഞ്ഞു ഉറപ്പിച്ച ശേഷമാണ് വിവാഹത്തിലേക്ക് എത്തുന്നത്.വിവാഹത്തോടുകൂടി ഇരുവരും തമ്മിൽ കൂടുതൽ പ്രണയത്തിലായെന്നും പറയുന്നു.

ബാംഗ്ലൂരിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്നും താരങ്ങൾ അഭിമുഖത്തിലൂടെ പറഞ്ഞിട്ടുണ്ട്. രണ്ടുപേരുടെയും ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. വിവാഹ വാർഷികത്തിൽ ഇരുവരും വീണ്ടും വിവാഹം കഴിച്ച ചിത്രങ്ങളുമായാണ് എത്തിയിരിക്കുന്നത്.

രണ്ടുപേർക്കും ഒരു മകൻ കൂടിയുണ്ട്. മകൻ ജനിച്ച ശേഷം താരങ്ങൾ സമൂഹമാധ്യമത്തിൽ പിന്നെയും സജീവമാണ്. ജോലിയാണെങ്കിലും വീഡിയോ എടുക്കൽ ആണെങ്കിലും ഭർത്താവ് വളരെയധികം സപ്പോർട്ട് ആണെന്ന് പറയാറുണ്ട്. ഫാമിലിയുമായി അനാവശ്യമായ കടം പിടുത്തങ്ങളോ നിർബന്ധങ്ങളോ ഒന്നുമില്ലാത്ത കുടുംബത്തിലാണ് താൻ വന്നതെന്നും മിരി അഭിമുഖത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

The post അഞ്ചാം വിവാഹ വാർഷികത്തിൽ ഭാര്യയെ വീണ്ടും വിവാഹം ചെയ്തു : മീത് മിരിയുടെ കിടിലൻ വെഡിങ് ചിത്രങ്ങൾ appeared first on Viral Max Media.



from Mallu Articles https://ift.tt/absI8yN
via IFTTT
Previous Post Next Post