ഡേറ്റിംഗ് ആരംഭിച്ചു!!!  ആരാധകരെ കുഴപ്പത്തിലാക്കി അശ്വിനുമൊത്തുള്ള പുതിയ വീഡിയോയുമായി ദിയ

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. താരകുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ  സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന താരത്തിന്റെ വീഡിയോസ് ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകാറുള്ളത്.

പ്രേക്ഷകരോട് ഒന്നും ഒളിക്കാതെയും മറക്കാതെയും ആണ് ദിയ വീഡിയോ പലപ്പോഴും പങ്കുവെക്കാറുള്ളത്. പ്രണയവും തുടർന്നുണ്ടായ ബ്രേക്കപ്പും എല്ലാം താരം പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. പ്രണയത്തെക്കുറിച്ചും പിന്നീട് ബ്രേക്ക് അപ്പ് സംഭവിച്ചത് ഒക്കെ അടുത്ത പ്രേക്ഷകരോട് മനസ്സ് തുറന്നിരുന്നു. ആ വീഡിയോയും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.

ഇപ്പോഴിതാ ഡേറ്റിംഗ് ആരംഭിച്ചു എന്ന് തലക്കെട്ട് കൊടുത്ത് സുഹൃത്ത് അശ്വിനുത്തുള്ള പുതിയ വീഡിയോയുമായി താരം എത്തിയിരിക്കുകയാണ്. മണിക്കൂറുകൾ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തു.

എന്നാൽ ഡേറ്റിംഗ് എന്നത് പുതിയ ഷോട്ട് വീഡിയോ സീരീസ് ആണെന്നാണ് വെളിപ്പെടുത്തിയത്. റീൽസുകളിൽ ഒരുപാട് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇതിനായി ഒരു ടീം തന്നെയാണ് ഉള്ളത്.

ബ്രേക്ക് അപ്പനു ശേഷം താരം അശ്വിൻ എന്ന സുഹൃത്തിനും ഒപ്പം നിരവധി വീഡിയോകൾ പങ്കുവെച്ചിട്ടുണ്ട്.  പല വീഡിയോകളും ഇപ്പോൾ അശ്വിനൊപ്പം ഉള്ളതാണ്. ഇരുവരും ഒരുമിച്ച് യാത്രകളും നടത്താറുണ്ട്. ഇരുവരുടെയും ജോഡി പൊരുത്തം മികച്ചതാണെന്നും പ്രേക്ഷകർ അഭിപ്രായം പറയുന്നുണ്ട്. അതിനിടയ്ക്ക് പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താരം ഉത്തരം നൽകിയിട്ടില്ല

The post ഡേറ്റിംഗ് ആരംഭിച്ചു!!!  ആരാധകരെ കുഴപ്പത്തിലാക്കി അശ്വിനുമൊത്തുള്ള പുതിയ വീഡിയോയുമായി ദിയ appeared first on Viral Max Media.



from Mallu Articles https://ift.tt/he0LRCB
via IFTTT
Previous Post Next Post