നാട്ടുകാര് പലതും പറയും വട്ടാണെന്നും കിളിപോയെന്നൊക്കെ : ലെനയെ ചേർത്തുനിർത്തി സുരേഷ് ഗോപി

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ലെനക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന പരിഹാസ കമന്റുകൾക്കെതിരെ ശബ്ദമുയർത്തി നടൻ സുരേഷ് ഗോപി. ലെനക്ക് സമൂഹമാധ്യമങ്ങളിൽ വന്നു വട്ടാണെന്ന് പറയുന്ന ആളുകൾക്കാണ് യഥാർത്ഥത്തിൽ മനോനില തെറ്റിയിരിക്കുന്നതെന്നു സുരേഷ് ഗോപി പ്രതികരിച്ചു. വലിയ കാര്യങ്ങൾ ചിലർ സംസാരിക്കുമ്പോൾ ചിലർക്ക് ദഹിക്കില്ലെന്നും ഇത്തരം വിമർശനങ്ങൾ അസൂയകൾ കൊണ്ട് ഉണ്ടാകുന്നതാണെന്നും അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തി. കോളേജിൽ അതിഥിയായി വന്നപ്പോഴാണ് അദ്ദേഹം നടിയെ കുറിച്ച് സംസാരിച്ചത്.

അദ്ദേഹത്തിൻറെ വാക്കുകൾ: നടി ലെന ആധ്യാത്മികയുടെ ഒരു പുതിയ തലത്തിലേക്ക് ആണ് സഞ്ചരിക്കുന്നത്. ഒന്ന് കോളേജിലേക്ക് വിളിച്ചു വരുത്തണം. ഒരു മതത്തിൻറെ പ്രവർത്തനമായിട്ട് അല്ല മതമില്ല നമുക്ക് അങ്ങനെ ഒരു ഫോക്കസ് ആണ് വേണ്ടത്. മയക്കുമരുന്ന് അടിമപ്പെട്ടു കൊണ്ട് മറ്റെവിടെയെങ്കിലും പോകാതെ നമ്മൾ ഒന്നിൽ മാത്രം അടിമപ്പെടണം. അതിന് സ്പിരിച്വലിസം അല്ലെങ്കിൽ സ്പിരിച്വാലിറ്റി എന്ന് പറയുന്നതിന് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്. ലെനയ്ക്ക് എപ്പോഴാണ് വരാൻ പറ്റുന്നത് നോക്കി ഒരു ഇൻട്രൊഡക്ഷൻ സെക്ഷൻ സംഘടിപ്പിക്കണം.

നാട്ടുകാർ പലതും പറയും വട്ടാണെന്നും കിളി പോയതും ഒക്കെ പറയും. ആ പറയുന്ന ആളുകളുടെ ആണ് കെളി പോയിരിക്കുന്നത്. അവർക്കാണ് വട്ട് അസൂയ മൂത്തു നോക്കുന്നവരാണ് ഇതൊക്കെ പറയുന്നത്- സുരേഷ് ഗോപി അറിയിച്ചു

The post നാട്ടുകാര് പലതും പറയും വട്ടാണെന്നും കിളിപോയെന്നൊക്കെ : ലെനയെ ചേർത്തുനിർത്തി സുരേഷ് ഗോപി appeared first on Viral Max Media.



from Mallu Articles https://ift.tt/rdBlPjO
via IFTTT
Previous Post Next Post