വിവാഹമോചിതനായി ഏറെ വർഷങ്ങൾ കഴിഞ്ഞു ക്യാമറാമാൻ ജോമോൻ ജോൺ വീണ്ടും വിവാഹിതനായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
ഇനി എന്റെ പ്രതീക്ഷയും വീടും എന്നായിരുന്നു വിവാഹ ചിത്രത്തിന് താരം നൽകിയ ക്യാപ്ഷൻ. വിവാഹവാർത്ത വൈറലാകുന്നതിനും ഒപ്പം ക്യാമറമാൻറെ കഴിഞ്ഞകാലത്ത് ജീവിതവും സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യുന്നുണ്ട്.
രണ്ടുവർഷം മുൻപ് ആയിരുന്നു മലയാളത്തിന്റെ പ്രിയങ്കരിയായ ആൻ അഗസ്റ്റിനുമൊത്തു ജോമോൻ ടി ജോൺ വിവാഹമോചനം നേടിയത്. ഇത് വലിയ വാർത്താപ്രാധാന്യം നേടിയതിന്റെ പിന്നിലെ കാരണം ജോമോൻ ആണ് വിവാഹമോചനം ആവശ്യപ്പെട്ടത് എന്നായിരുന്നു. ഇരുവർക്കും ഇടയിലെ വിവാഹമോചനത്തിന്റെ കാരണങ്ങൾ എന്താണെന്ന് താരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയില്ല. തൻറെ സ്വകാര്യ ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ പുറത്ത് വിടുന്ന ആളല്ലെന്നും വിവാഹമോചനത്തിന്റെ കാരണം തിരക്കി ചെന്നവർക്കൊക്കെ നടിയും ജോമോനും മറുപടിയും നൽകിയിരുന്നു.
പ്രണയ വിവാഹമായിരുന്നു നടന്നത്. മലയാള സിനിമയിലെ പ്രമുഖരൊക്കെ ഒന്ന് ഒരുമിച്ച് ചേർന്ന് വിവാഹമായിരുന്നു രണ്ടുപേരുടേതും. ആൻ അഗസ്റ്റിൻ ഇപ്പോൾ മലയാള സിനിമയിൽ സജീവമായി രംഗത്തുണ്ട്. അതിനിടയ്ക്ക് താരം നിർമ്മാണ രംഗത്തും ശ്രദ്ധ നേടുകയാണ് ഇപ്പോൾ. 2014ന് ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഏഴ് വർഷം മാത്രമാണ് ഒരുമിച്ച് ജീവിച്ചത്.
The post എന്തിനായിരുന്നു ആ വിവാഹമോചനം!! ഏഴുവർഷത്തെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചതെന്ത് : ചർച്ചയായി ജോമോന്റെ വിവാഹം appeared first on Viral Max Media.
from Mallu Articles https://ift.tt/HjCpSld
via IFTTT