ഞാൻ എവിടേക്കും പോയിട്ടില്ലായിരുന്നു,  അഭിനയത്തിൽ നിന്നും മാത്രമാണ് ബ്രേക്ക് എടുത്തത്!!! മീരാ ജാസ്മിൻ

നീണ്ടനാളത്തെ ഇടവേളയ്ക്കുശേഷം സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് സജീവമായി ഇരിക്കുകയാണ് നടി മീരാ ജാസ്മിൻ. താരത്തിന്റെ പുതിയ ചിത്രം ആണ് ക്യൂൻ എലിസബത്ത്. പ്രധാന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നരേൻ ആണ്.

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന നായികയായിരുന്നു മീര. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും അന്യഭാഷയിലുമായി നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പമാണ് മീര അഭിനയിച്ചത്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് നാഷണൽ അവാർഡ് അടക്കം ഒരുപാട് പുരസ്കാരങ്ങളും സ്വന്തമാക്കി. ഒരിടക്കാലത്തേക്ക് അഭിനയ ജീവിതത്തിൽ നിന്നും മീര ഇടവേള എടുത്തു. ആ
കാലയളവിൽ സിനിമ മിസ്സ് ചെയ്തിരുന്നില്ലന്നും അതിനുള്ള ഉത്തരവും നടി ഇപ്പോൾ നൽകുകയാണ്.

താൻ അഭിനയത്തിൽ നിന്ന് മാത്രമാണ് ബ്രേക്ക് എടുത്തത്. പക്ഷേ ജീവിതത്തിലെ ബാക്കി എല്ലാ ഇഷ്ടങ്ങളും തുടർന്നിരുന്നു. ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ഒക്കെ ഈ കാലയളവിൽ പോയി. ആസ്വദിക്കുക എന്നതാണ് തൻറെ രീതി. അഭിനയിക്കുമ്പോൾ സിനിമയെ മാത്രം ആലോചിക്കുക. യാത്രയിൽ ആകുമ്പോൾ അതിനെക്കുറിച്ച്. അതുകൊണ്ട് ഒരുപാട് കാര്യങ്ങൾ ഒന്നും മിസ്സ് ചെയ്തതായി തോന്നിയിട്ടില്ലെന്നും നടി പറയുന്നു

The post ഞാൻ എവിടേക്കും പോയിട്ടില്ലായിരുന്നു,  അഭിനയത്തിൽ നിന്നും മാത്രമാണ് ബ്രേക്ക് എടുത്തത്!!! മീരാ ജാസ്മിൻ appeared first on Viral Max Media.



from Mallu Articles https://ift.tt/a67Rdin
via IFTTT
Previous Post Next Post