ഏറെക്കാലത്തിന് ശേഷം മീര ജാസ്മിനും നരേനും വീണ്ടും ഒരുമിച്ചെത്തുന്ന സിനിമയാണ് ക്യൂൻ എലിസബത്ത്. അച്ചുവിന്റെ അമ്മ, ഒരേ കടൽ മിന്നാമിന്നിക്കൂട്ടം എന്നീ സിനിമകളിലൂടെ ജനപ്രീതി നേടിയ ജോഡി വീണ്ടുമെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. കരിയറിൽ നിന്നും നീണ്ട ഇടവേളയെടുത്ത മീര ജാസ്മിൻ വീണ്ടും അഭിനയ രംഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്. മകൾ ആണ് ഇതിന് മുമ്പിറങ്ങിയ മീരയുടെ സിനിമ. ക്യൂൻ എലിസബത്തിൽ മീര ജാസ്മിന് പ്രതീക്ഷകൾ ഏറെയാണ്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് മീരയും നരേനും.
അതേസമയം തിരിച്ചുവരവിൽ സോഷ്യൽ മീഡിയയിലടക്കം സജീവമാണ് മീര ജാസ്മിൻ. പുത്തൻ മേക്കോവറിലാണ് നടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയിലെ മീരയുടെ മാറ്റം കണ്ട് പലരുടെയും കണ്ണ് തള്ളിയിരുന്നു. ഇത് പഴയ മീര തന്നെയാണോ, എന്തൊരു മാറ്റം, പിന്നെയും ചെറുപ്പമാവുകയാണോ എന്നൊക്കെയായിരുന്നു മീരയുടെ ചിത്രങ്ങൾ കണ്ട് ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ തന്റെ ഈ മാറ്റത്തിന് പിന്നിലെ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിൻ. ക്വീൻ എലിസബത്തിന്റെ പ്രമോഷനിടെയാണ് മീര മനസുതുറന്നത്.
“എന്റെ പഴയ സിനിമകളെല്ലാം കണ്ട പ്രേക്ഷകരുടെ മനസ്സില്‍ എനിക്കൊരു സ്ഥനാമുണ്ട്. എപ്പോഴും സാരിയും ചുരിദാറും ഒക്കെ ഇട്ട് നടക്കുന്ന ആളായിട്ടാണ് ആളുകള്‍ക്ക് എന്നെ പരിചയം. അതല്ലാതെ എന്റെ മറ്റൊരു പാര്‍ട്ട് ആരും കണ്ടിട്ടില്ല. എനിക്ക് വേറൊരു ജീവിതം കൂടെയുണ്ട്. അത് ആളുകളെ കാണിക്കണം, എന്റെ ജീവിതം ഇങ്ങനെയാണെന്ന് എനിക്ക് പറയണമായിരുന്നു. അതാണ് ഈ ചിത്രങ്ങള്‍. എന്റെ ജീവിതത്തിന്റെ കളര്‍ഫുള്‍ ആയിട്ടുള്ള ഒരു സൈഡ് കൊണ്ടുവരണം എന്നാഗ്രഹിച്ചിട്ട് കൊണ്ടുവന്നതാണ് ഇന്‍സ്റ്റഗ്രാമിലെ ലുക്ക്.” മീര പറയുന്നു. പിന്നെ നമ്മള്‍ എല്ലാവരും മാറ്റത്തിന് അനുസരിച്ച് പരിണമിച്ചുകൊണ്ടിരിക്കുകയാണല്ലോ, ഓരോ ദിവസവും മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. പത്ത് വര്‍ഷം മുന്‍പുള്ള ആളെ പോലെ എനിക്ക് ഇപ്പോഴും ഇരിക്കാന്‍ സാധിക്കില്ലല്ലോ എന്നും താരം ചോദിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മീരയെ കണ്ടപ്പോള്‍ താന്‍ ശരിക്കും അതിശയിച്ചുപോയി എന്നാണ് കൂടെ ഉണ്ടായിരുന്ന നരേൻ പറഞ്ഞത്.
ദുബായില്‍ വച്ചാണ് ഞാന്‍ മീരയെ കണ്ടത്. അതുവരെ കണ്ട മീരയേ ആയിരുന്നില്ല, ഇത് ആ പഴയ മീര തന്നെയാണോ എന്ന് ചിന്തിച്ചുപോയി. ജീവിതത്തിന്റെ മറ്റൊരു ഹാപ്പി ഫേസില്‍ ആയിരുന്നു മീര. പണ്ടത്തേതിലും വളരെ സുന്ദരിയായി എനിക്ക് ഫീല്‍ ചെയ്തു എന്ന് നരേന്‍ പറയുന്നു. “എന്നെ സംബന്ധിച്ച് ജീവിതത്തില്‍ എപ്പോഴും ഹാപ്പിയായിട്ടിരിക്കണം. കപട സന്തോഷമല്ല, ഇഷ്ടമുള്ളത് പോലെ ജീവിയ്ക്കുന്നതിലെ സന്തോഷം.
ഇഷ്ടമുള്ള യാത്രകള്‍ ചെയ്യുക, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുക, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക എന്നതൊക്കെ അതിന്റെ ഭാഗമാണ്. ഞാന്‍ ജീവിതം ആസ്വദിക്കുകയാണിപ്പോഴെന്നുംമീര ജാസ്മിന്‍ വ്യക്തമാക്കി. അതേസമയം റൊമാൻറിക് കോമഡി എന്റർടെയിനര്‍ എത്തുന്ന ചിത്രമാണ് ക്വീൻ എലിസബത്ത്. മീര ജാസ്മിനെയും നരേനെയും കൂടാതെ മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ശ്വേതാ മേനോൻ, രമേശ് പിഷാരടി, വികെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, ആര്യ, ശ്രുതി രജനികാന്ത്, മഞ്ജു പത്രോസ് എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ വലിയ ശ്രദ്ധനേടിയിരുന്നു.
The post എന്റെ മറ്റൊരു പാർട്ട് ആരും കണ്ടിട്ടില്ല, എനിക്ക് വേറൊരു ജീവിതം കൂടെയുണ്ട്… അത് ആളുകളെ കാണിക്കണം, ചർച്ചയായി മീര ജാസ്മിന്റെ വാക്കുകൾ appeared first on Viral Max Media.
from Mallu Articles https://ift.tt/cM1ToE6
via IFTTT