ഒരു കാലത്ത് മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ച നടിയാണ് ഷക്കീല. സൂപ്പർതാര ചിത്രങ്ങൾ പോലും ബോക്‌സോഫീസിൽ മൂക്കും കുത്തി വീണപ്പോൾ ബി ഗ്രേഡ് സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ഷക്കീല ചിത്രങ്ങൾ കളക്ഷൻ നേടിയിരുന്നു. ഷക്കീലയുടെ കിന്നാരത്തുമ്പികൾ എന്ന ചിത്രം അക്കാലത്തെ സൂപ്പർഹിറ്റായിരുന്നു. പിന്നീട് ഇത്തരം സിനിമകളിൽ നിന്ന് പിന്മാറിയ ഷക്കീല മിനിസ്‌ക്രീനുകളിലും തമിഴ് സിനിമാലോകത്തും ഇപ്പോഴും സജീവമാണ്.
വളർത്തു മകൾ തന്നെ ആക്രമിച്ചിട്ടില്ലെന്ന് നടി ഷക്കീല. കഴിഞ്ഞ ദിവസമാണ് വളർത്തുമകൾ ശീതൾ ഷക്കീലയെ ഉപദ്രവിച്ചുവെന്ന വാർത്ത വന്നത്. നടിക്ക് പരിക്കുപറ്റി ആശുപത്രിയിൽ ആയിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ എത്തിയത്. എന്നാൽ അതല്ല സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷക്കീല ഇപ്പോൾ.
ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഷക്കീല സംസാരിച്ചത്. ”ഞാൻ ദത്തെടുത്ത മക്കളിൽ ഞാൻ പറയുന്നത് കേട്ട് അവരുടെ നല്ലതിന് വേണ്ടിയാണ് പറയുന്നതെന്ന് മനസിലാക്കുന്നവരുണ്ട്. ശീതളിനോട് ഞാൻ വളരെയധികം സ്‌നേഹം കാണിച്ചു. അവൾ എന്ത് പറഞ്ഞാലും എനിക്ക് ഓക്കെയായിരുന്നു.”
”ഇപ്പോൾ അവൾ രാത്രി വൈകിയാണ് വരുന്നത്. ഒരു ജോലിയും ചെയ്യുന്നില്ല. വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല. ഇതെല്ലാം ചോദ്യം ചെയ്തപ്പോൾ എന്തിനാണ് എന്നെ ചോദ്യം ചെയ്യുന്നതെന്ന് ചോദിച്ചു. അങ്ങനെയാണ് പ്രശ്‌നം തുടങ്ങിയത്. വീട്ടിൽ നിന്ന് പോകുകയാണെന്ന് പറഞ്ഞ് അവൾ ഇറങ്ങിപ്പോയി. ഇതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.”
”ഇനിയൊരു ബന്ധവും ഇല്ലെന്ന് എഴുതി വാങ്ങാനാണ് അഭിഭാഷക വന്നത്. എനിക്ക് നടന്നത് നിങ്ങളുടെ വീട്ടിലും സംഭവിക്കാം. അത് ഇത്രയും വലിയ വാർത്തയാക്കി എന്നെ അടിച്ചെന്നൊക്കെ പറഞ്ഞു. ഞാൻ വളർത്തിയ മകൾ എന്റെ മേൽ എങ്ങനെ കൈ വെക്കും. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഒരുപാട് കോളുകൾ എനിക്ക് വന്നു.”
”ശീതളിന്റെ പേര് മോശമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എവിടെയെങ്കിലും നന്നായിരിക്കട്ടെ. ഇത് എന്റെ വ്യക്തിപരമായ കാര്യമാണ്. ഇക്കാര്യം പുറത്ത് സംസാരവിഷയമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും ഷക്കീല വ്യക്തമാക്കി. ഞാൻ വളർത്തിയ എല്ലാ മക്കളും ഒരു ഘട്ടത്തിൽ തന്റെ മനസ് വേദനിപ്പിച്ചിട്ടുണ്ട്” എന്നാണ് ഷക്കീല പറയുന്നത്.
The post ഞാൻ വളർത്തിയ മകൾ എന്റെ മേൽ എങ്ങനെ കൈ വെക്കും? അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല, നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി ഷക്കീല appeared first on Viral Max Media.
from Mallu Articles https://ift.tt/JyOqb3r
via IFTTT