സ്വാന്ത്വനം എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് ഗോപിക അനിൽ. ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന ഗോപിക ഏറ്റവും അധികം തിളങ്ങിയത് മിനിസ്ക്രീൻ പരമ്പരയിലൂടെയാണ്. സ്വാന്തനം എന്ന ഹിറ്റ് പരമ്പരയിലേക്ക് കഥാപാത്രത്തിലൂടെ ഗോപിക മലയാളികളുടെ മനസ്സ് കീഴടക്കി. താരത്തിന്റെ വിവാഹവാർത്തയായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വാർത്ത. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയാണ് ഗോപികയെ വിവാഹം ചെയ്യുന്നത്. ഇരുവരുടെയും വിവാഹത്തിൻറെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴത്തെ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരുന്ന സന്തോഷ വാർത്തയാണ് താരങ്ങൾ യൂട്യൂബിലൂടെ പങ്കിട്ടത്.
പുറത്തേക്ക് പോകുമ്പോൾ എല്ലാവരും ചോദിക്കുന്ന ഒരേയൊരു കാര്യം വിവാഹത്തെഴുതി നിശ്ചയിച്ചൊ എന്നാണ്. വിവാഹത്തിൻറെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് ഈ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവയ്ക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും താരങ്ങൾ പറയുന്നു.
ജനുവരി 28നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടക്കുമെന്ന് അറിയിച്ചു.
എല്ലാവരുടെയും നന്മകളും പ്രാർത്ഥനകളും തങ്ങൾക്കുണ്ടാകണമെന്നും ഇനിയും ഇതുപോലെയുള്ള വിശേഷങ്ങളുമായി പ്രേക്ഷകരുടെ മുന്നിൽ തങ്ങൾ ഒരുമിച്ച് എത്തുമെന്ന് നടൻ അറിയിച്ചു.
The post ഞങ്ങളുടെ അഞ്ചു കുട്ടിയെ നന്നായി നോക്കണേ!!! വിവാഹ തീയതി പങ്കുവെച്ച് ഗോപികയും ജി പിയും appeared first on Viral Max Media.
from Mallu Articles https://ift.tt/EkzxN7v
via IFTTT