കുഞ്ഞ് അനിയത്തിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ആര്യ പാർവതി, ആശംസകളുമായി താരങ്ങളും

ഇൻസ്റ്റഗ്രാം റീല്‍സിലൂടെയും സീരിയലുകളിലൂടെയും നൃത്ത വീഡിയോകളിലൂടെയുമെല്ലാം ശ്രദ്ധേയയായ താരമാണ് ആര്യ പാര്‍വതി. കഴിഞ്ഞ വർഷമാണ് ഇരുപത്തിമൂന്നാം വയസില്‍ താനൊരു ചേച്ചിയാകാൻ പോകുന്നുവെന്ന വാര്‍ത്ത ആര്യ സന്തോഷപൂര്‍വം പങ്കുവെച്ചത്.

ഇപ്പോഴിതാ ആദ്യ പാർവതിക്ക് ഒരു വയസ് തികഞ്ഞതിന്റെ സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് ആര്യ. എൻ്റെ സഹോദരിക്ക് ഒന്നാം ജന്മദിനാശംസകൾ… അവളുടെ ദിവസം ശരിക്കും സവിശേഷമാക്കിയതിന് എല്ലാവർക്കും നന്ദി എന്നാണ് പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് ആര്യ കുറിച്ചത്. സഹോദരിക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും ആര്യ പങ്കിട്ടു.

നിരവധി പേരാണ് പാലു എന്ന് ഓമനപ്പേരുള്ള ആദ്യയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തിയത്. താരം ഒറ്റമകളായിട്ടാണ് ഇരുപത്തിമൂന്ന് വർഷം വളർന്നത്. അതുകൊണ്ട് തന്നെ വീണ്ടുമൊരു കുഞ്ഞ് ജീവിതത്തിലേക്ക് വരുമ്പോൾ ആര്യ എങ്ങനെ പ്രതികരിക്കുമെന്ന ടെൻഷനായിരുന്നു അച്ഛനും അമ്മയ്ക്കും തുടക്കത്തിൽ. എന്നാൽ തനിക്ക് കുഞ്ഞ് അനിയത്തി പിറക്കാൻ പോകുന്ന വിവരം വളരെ സന്തോഷത്തോടെയാണ് ആര്യ സ്വീകരിച്ചത്.

അമ്മയോടൊപ്പം ലേബർ റൂമിൽ കയറിയപ്പോഴുള്ള അനുഭവം അടക്കം തന്റെ യുട്യൂബ് ചാനലിലൂടെ ആര്യ പങ്കുവെച്ചിട്ടുണ്ട്. അമ്മയാണ് ലോകമെന്ന് പറഞ്ഞ് ജീവിക്കുന്നയാളാണ് ആര്യ. അതുകൊണ്ട് തന്നെ ഈ പ്രായത്തിൽ അമ്മ പ്രസവിക്കുമ്പോൾ എന്തെങ്കിലും മോശമായി സംഭവിക്കുമോ എന്ന ഭയം ആര്യയ്ക്കുണ്ടായിരുന്നു. ‘ഒമ്പതാം മാസത്തിലെ ചെക്കപ്പില്‍ അമ്മയ്ക്ക് കുഴപ്പമില്ലെന്ന് ഡോക്ടര്‍ പറഞ്ഞത് കേട്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്.’

‘അമ്മയെ നഷ്ടമാവുന്നതിനെക്കുറിച്ച് ആലോചിക്കാനെ പറ്റുമായിരുന്നില്ല. ആ നഷ്ടം എന്നെ ബാധിക്കുന്ന പോലെ മറ്റൊരാളെയും ബാധിക്കില്ലല്ലോ. അമ്മയെ ലേബര്‍ റൂമിലേക്ക് കയറ്റിയതിനെക്കുറിച്ചൊക്കെ പറയുമ്പോള്‍ ഞാന്‍ ഇമോഷണലാവും. അമ്മയുടെ നൈറ്റിയും കമ്മലും മാലയുമൊക്കെ എന്റെ കൈയ്യിലാണ് തന്നത്. ഇങ്ങനെയുള്ള രംഗം ഞാന്‍ സിനിമയിലെ കണ്ടിട്ടുള്ളൂ. അത് അനുഭവിച്ചാലേ അറിയുള്ളൂ.’

The post കുഞ്ഞ് അനിയത്തിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ആര്യ പാർവതി, ആശംസകളുമായി താരങ്ങളും appeared first on Viral Max Media.



from Mallu Articles https://ift.tt/rbxHKA3
via IFTTT
Previous Post Next Post