ഗായിക രാധിക തിലകിന്റെ മകൾ വിവാഹിതയായി, ആശംസകളുമായി സുജാതയടക്കമുള്ള താരങ്ങൾ, വധുവായി ഒരുങ്ങിയപ്പോൾ രാധിക തന്നെയാണ് ദേവിക എന്ന് കമന്റ്

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് വിവാഹിതയായി. തിങ്കളാഴ്ചയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം ബെംഗളൂരിൽ വെച്ചായിരുന്നു. ബെംഗളൂരു സ്വദേശിയും അഭിഭാഷകനുമായ അരവിന്ദ് സുചിന്ദ്രൻ ആണ് ദേവികയുടെ വരൻ. ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

ഈ മാസം 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹത്തോടനുബന്ധിച്ച മറ്റു ചടങ്ങുകള്‍ നടക്കുക. സ്നേഹിതർക്കായുള്ള വിവാഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

രാധിക തിലകിന്റെ അടുത്ത ബന്ധുവായ സുജാത കുടുംബത്തോടൊപ്പം ദേവികയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ സുജാതയും മകൾ ശ്വേതയും ഒരുമിച്ച് പ്രാർഥനാമംഗള ഗാനം ആലപിച്ചു. 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് അർബുദത്തെ തുടർന്ന് വിടവാങ്ങിയത്.

‘ഞങ്ങളുടെ പ്രിയപ്പെട്ട ദേവികയുടെ (രാധികയുടെ മകൾ) വിവാഹ ചടങ്ങിൽ നിന്നുള്ള ചില ചിത്രങ്ങൾ… ദയവുചെയ്ത് യുവ ദമ്പതികളെ അനുഗ്രഹിക്കൂ…’, എന്നാണ് ദേവികയുടെ വിവാഹ ചിത്രങ്ങൾ പങ്കിട്ട് സുജാത കുറിച്ചത്.

ഫോട്ടോകൾ കണ്ടതോടെ വധുവായി ഒരുങ്ങിയപ്പോൾ രാധിക തന്നെയാണ് ദേവിക എന്നാണ് ​ഗായകൻ ശ്രീനിവാസ് കുറിച്ചത്. സുജാതയിലൂടെ രാധിക ചടങ്ങുകൾ കാണുന്നതുപോലെയും അനു​ഗ്രഹിക്കുന്നതുപോലെയും തോന്നുന്നുവെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. ഒരിക്കൽ അമ്മയുടെ ഓർമ്മ ദിനത്തിൽ പാട്ടുകള്‍ പാടി അമ്മയെ കുറിച്ചുള്ള ഓർമ്മകളുമായി മകള്‍ ദേവിക സുരേഷ് എത്തിയിരുന്നു.

The post ഗായിക രാധിക തിലകിന്റെ മകൾ വിവാഹിതയായി, ആശംസകളുമായി സുജാതയടക്കമുള്ള താരങ്ങൾ, വധുവായി ഒരുങ്ങിയപ്പോൾ രാധിക തന്നെയാണ് ദേവിക എന്ന് കമന്റ് appeared first on Viral Max Media.



from Mallu Articles https://ift.tt/MXLzJTx
via IFTTT
Previous Post Next Post