ഡിവോഴ്സ് ആയി, കുഞ്ഞുണ്ട്!!! വിവാഹം പോലും കഴിക്കാത്ത എന്നെപറ്റി  പല കഥകളും മെനഞ്ഞു!!!! ഹിമ ശങ്കരി

ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ഹിമാശങ്കരി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഹിമ മലയാളികൾക്കിടയിൽ കൂടുതൽ സ്വപരിചിതയാകുന്നത്. തന്നെ കുറിച്ച് പലരും പറയുമ്പോൾ ഏറെ വിവാദങ്ങളും ബിഗ് ബോസും ഒക്കെയാകും വിഷയം. എന്നാൽ താൻ അങ്ങനെ ഫുൾടൈം  ദേഷ്യമായിട്ടുള്ള ഒരു വ്യക്തിയല്ലന്നു ഹിമ അഭിമുഖത്തിലൂടെ പറയുകയാണ്.

താരത്തിന്റെ വാക്കുകൾ:  2011 കാലഘട്ടത്തിലാണ് തന്നെ ഒരു നടി എന്ന നിലയിൽ ആളുകൾ തിരിച്ചറിഞ്ഞതും അംഗീകരിക്കുന്നതും. അതിനുശേഷം താൻ എന്ത് ചെയ്താലും ഒരു വിവാദം എന്ന പേരിലായിരുന്നു കാര്യങ്ങൾ വരാൻ തുടങ്ങിയത് . എപ്പോഴും ദേഷ്യപ്പെടുന്ന വ്യക്തിയായി തന്നെ സമൂഹം ചിത്രീകരിച്ചു. തന്നോട് സംസാരിച്ചാൽ പ്രശ്നമാകും എന്നു കരുതി എല്ലാവരും അകലം പാലിക്കാറുണ്ട് മ് ചെറിയൊരു ഭയത്തോടെ കൂടിയാണ് പലരും പെരുമാറുന്നത് പോലും.  അത് കാരണം പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

തന്നെക്കുറിച്ച് ഏറ്റവും മോശമായി കേട്ട ഗോസിപ്പിനെ കുറിച്ചും അഭിമുഖത്തിലൂടെ പ്രതികരിച്ചു. വിവാഹം കഴിഞ്ഞതാണെന്നും ഡിവോഴ്സ് ആണെന്നും ആ ഒരു ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായിരുന്നവെന്ന്   ചിലർ എഴുതി പിടിപ്പിച്ചിരുന്നു. പല വാർത്തകൾ കേൾക്കുമ്പോഴും താൻ പ്രതികരിക്കാറുണ്ട്.പക്ഷേ ഈ വാർത്ത കേട്ടപ്പോൾ തനിക്കൊന്നും പ്രതികരിക്കാൻ തോന്നിയില്ല. വിവാഹം പോലും കഴിക്കാത്ത തന്നെക്കുറിച്ച് എങ്ങനെയാണ് ആളുകൾ ഇത്തരത്തിലുള്ള കഥയുണ്ടാക്കുന്നത് എന്ന കൗതുകവും ഞെട്ടലും തനിക്കുണ്ടായിരുന്നു എന്നും നടി അഭിമുഖത്തിൽ പറഞ്ഞു.

The post ഡിവോഴ്സ് ആയി, കുഞ്ഞുണ്ട്!!! വിവാഹം പോലും കഴിക്കാത്ത എന്നെപറ്റി  പല കഥകളും മെനഞ്ഞു!!!! ഹിമ ശങ്കരി appeared first on Viral Max Media.



from Mallu Articles https://ift.tt/yarcklU
via IFTTT
Previous Post Next Post