മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് വിട പറഞ്ഞിട്ട് ഒരു വർഷം തികയുന്നു. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടി കൊച്ചിൻ കലാഭവനിലൂടെയാണ് കലാരംഗത്തേക്ക് ചുവട് ഉറപ്പിക്കുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യം അറിയിച്ചതാരം മലയാളികൾക്കിടയിൽ എന്നെന്നും സുപരിചിതയായ കലാകാരിയായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങിയിരുന്നു. കരിയറിൽ ഒരുപാട് ദൂരം മുന്നോട്ടു പോകവെയാണ് സുബി അപ്രതീക്ഷിതമായ രോഗത്താൽ കീഴ്പ്പെടുകയും പിന്നീട് മരണത്തിലേക്ക് എത്തുകയും ചെയ്തത്.
പ്രേക്ഷകർക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റാത്ത ആ വിയോഗ വാർത്ത കേട്ടിട്ട് ഒരു വർഷം തികയുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട നടനും മിമിക്രികലാകാരനുമായ ടിനിടോം സുബിയെക്കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതിയ വരികളും ശ്രദ്ധേയമാവുകയാണ്.സുബിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ടിനി ടോം.
പോസ്റ്റ് : സുബി …സഹോദരി ..നീ പോയിട്ടു ഒരു വർഷം ആകുന്നു ..ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഒന്നും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം ,നിന്നേ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നു നിന്റെ അവസാന യാത്രയിലും ഞാൻ കൂടെ ഉണ്ടായിരിന്നു ..
The post ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല!!! സുബിയുടെ ഓർമ്മകൾക്ക് ഒരു വർഷം appeared first on Viral Max Media.
from Mallu Articles https://ift.tt/ChYlDwV
via IFTTT