നടി അനുഷ്ക ശര്‍മയ്ക്കും ക്രിക്കറ്റ് താരം വിരാട് കോലിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത് ഇന്നലെയാണ്. സമൂഹമാധ്യമത്തിലൂടെയാണ് കോലി പ്രേക്ഷകർക്കായി ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. ഫെബ്രുവരി 15 നായിരുന്നു കുഞ്ഞിന്റെ ജനനമെന്നും അകായ് എന്നാണ് മകന് പേരിട്ടിരിക്കുന്നതെന്നും കോലി തന്‍റെ സോഷ്യൽ മീഡിയ പേജ് വഴി പ്രേക്ഷകരെ അറിയിച്ചു.
സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ തരംഗമാകുന്നത് അകായ് എന്ന കുഞ്ഞിന്‍റെ പേര് ആണ് . എന്താണ് അകായ്യുടെ അര്‍ഥം എന്നറിയാനുളള ആകാംക്ഷയിലാണ് പ്രേക്ഷകർ എല്ലാവരും. ഹിന്ദിയിലെ ‘കായാ’ എന്ന വാക്കില്‍ നിന്നാണ് ‘അകായ്’ എന്ന വാക്ക് ഉത്ഭവിച്ചിരിക്കുന്നത്. ഹിന്ദിയില്‍ കായാ എന്നാല്‍ ശരീരം എന്നാണ് അര്‍ഥം വരിക. അകായ് എന്നാല്‍ ശരീരത്തിനും അപ്പുറം എന്ന അര്‍ഥമാണ് വരുന്നത്.അതുമാത്രമല്ല ടര്‍ക്കിഷ് ഭാഷയില്‍ അകായ് എന്നാല്‍ തിളങ്ങുന്ന ചന്ദ്രന്‍ എന്നാണ് പേരിന്റെ അര്‍ഥം. നിലവില്‍ എന്തുകൊണ്ടാണ് കുഞ്ഞിന് അകായ് എന്ന് പേരിട്ടിരിക്കുന്നത് എന്ന് താരദമ്പതികള്‍ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.
ആരാധകരും സെലിബ്രിറ്റികളും അടക്കം നിരവധി പേരാണ് സമൂഹമാധ്യമത്തിലൂടെ താരദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിക്കുന്നത്.ഒരു മകൾ കൂടി ഇവർക്കുണ്ട്. കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്.
k
The post പേരിനു ഒരുപാട് അർഥങ്ങൾ!! കുഞ്ഞിനെ പരിചയപ്പെടുത്തി കോലിയും അനുഷ്കയും appeared first on Viral Max Media.
from Mallu Articles https://ift.tt/vS598U4
via IFTTT