റമദാന്‍ കാലം കുടുംബത്തോടൊപ്പം ആഘോഷമാക്കി ഷംന കാസിം, ഉത്തമയായ കുടുംബിനി എന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയങ്കരിയാണ് ഷംന കാസിം. നര്‍ത്തകിയായും അഭിനേത്രിയായുമെല്ലാം ഷംന സ്വന്തമായൊരു ഇടം കണ്ടെ ത്തിയിട്ടുണ്ട്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സമൂഹ്യ മാധ്യമം വഴി പങ്കുവെക്കുന്ന താരമാണ് നടി ഷംന കാസിം.

ഇപ്പോൾ പുണ്യ റമദാൻ കാലം കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ് താരം. പർദ അണിഞ്ഞ് പക്കാ ഉമ്മച്ചി കുട്ടിയായി ആണ് താരം എത്തിയിരിക്കുന്നത്.

“കുടുംബത്തോടൊപ്പം വളരെ വിലപ്പെട്ട സമയം ചെലവഴിക്കുന്ന ഈ പുണ്യമാസം.. അൽഹംദുലില്ലാഹ്”, എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും താരം പങ്കുവെച്ചിരിക്കുന്നത്.

ഏപ്രിൽ നാലിനാണ് ഷംന ആൺകുഞ്ഞിന് ജന്മം നൽകിയത്. ദുബൈയിലെ ആസ്റ്റർ ആശുപത്രിയിൽ വച്ചായിരുന്നു ഷംനയുടെ പ്രസവം. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നൽകുകയായിരുന്നു.

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്. ദുബായിൽ വച്ചായിരുന്നു ഷംനയുടെ വിവാഹം. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്.

The post റമദാന്‍ കാലം കുടുംബത്തോടൊപ്പം ആഘോഷമാക്കി ഷംന കാസിം, ഉത്തമയായ കുടുംബിനി എന്ന് സോഷ്യൽ മീഡിയ appeared first on Viral Max Media.



from Mallu Articles https://ift.tt/ydgLYNO
via IFTTT
Previous Post Next Post